International

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ‍ഏറ്റെടുക്കുന്നതില്‍ വീണ്ടും ട്വിസ്റ്റ്! എല്ലാ ഇടപാടുകളും നിര്‍ത്തിവെയ്ക്കാനുള്ള കാരണം ഇത്…

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനു വേണ്ടിയുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ വ്യാജ അക്കൗണ്ടുകള്‍ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തില്‍ താഴെയാണെന്ന് കണ്ടെത്തുന്നത് വരെ ഇടപാട് നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് 4,400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്റര്‍ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുക എന്നുള്ളതാണ് തന്റെ പ്രാഥമിക ലക്ഷ്യം എന്ന് മസ്‌ക്വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൊത്തം ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഏകദേശം അഞ്ച് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളുണ്ട് എന്ന് ഇന്നലെ ട്വിറ്റര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു. ഈ കണക്കുകളില്‍ വ്യക്തത വരുത്തുന്നത് വരെ ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മസ്‌ക് ട്വീറ്റ് ചെയ്തു.

ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്‌കിനുള്ളത്. ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തിന്നില്ലെന്നും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്ബോള്‍ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് താന്‍ ഇത്തരമൊരു നിലപാടിലേക്ക് എത്തിയെതെന്നു മസ്‌ക് വ്യക്തമാക്കിയിരുന്നു.

admin

Recent Posts

മനോരമയ്ക്ക് തെറ്റി! ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എട്ട് നിലയില്‍ പൊട്ടിയില്ല, വിദ്വേഷ പരാമര്‍ശങ്ങളെ അതിജീവിച്ച് 11.23 കോടി ലാഭം നേടി!

വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ…

35 mins ago

അവയവക്കടത്ത് മാഫിയയ്ക്ക് തീവ്രവാദ ബന്ധം? എൻ ഐ എ സംഘത്തിന്റെ സാന്നിധ്യത്തിൽ സാബിത്ത് നാസറിനെ ചോദ്യം ചെയ്യുന്നു; പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ; മുഖ്യപ്രതി ഉടൻ പിടിയിലാകുമെന്ന് സൂചന

കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്തിൽ മുഖ്യ സൂത്രധാരൻ ഉടൻ പിടിയിലാകുമെന്ന് സൂചന. അറസ്റ്റിലായ പ്രതി സാബിത്ത് നാസറിനെ ചോദ്യം ചെയ്തതിൽ…

54 mins ago

ലോകനേതാക്കളും മോദിക്ക് മുന്നിൽ ! ഭാരതത്തിന്റെ വാതിലിൽ മുട്ടി ഫിലിപ്പീൻസ്|NARENDRAMODI

ലോകനേതാക്കളും മോദിക്ക് മുന്നിൽ ! ഭാരതത്തിന്റെ വാതിലിൽ മുട്ടി ഫിലിപ്പീൻസ്|NARENDRAMODI

57 mins ago

കേരളത്തിൽ വീണ്ടും വില്ലനായി ഷവര്‍മ! ചെങ്ങന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്ങന്നൂർ: സംസ്ഥാനത്ത് വീണ്ടും വില്ലനായി ഷവര്‍മ. ഷവർമ കഴിച്ചതിനെ തുടർന്ന് അവശനിലയിലായ നാലു പേരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

1 hour ago

കാഞ്ഞങ്ങാട്ട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകുവിലെ പിഎ സലീമാണ്…

2 hours ago

സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഭാരതം! | India

സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ഭാരതം! | India

2 hours ago