Sunday, May 19, 2024
spot_img

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി പകരം ‘കാര്‍ട്ടൂണ്‍’

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ട്വിറ്റര്‍ ഹാക്ക് ചെയ്തതായി വിവരം ലഭിച്ചത്. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി ഒരു കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. രാത്രി തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നാല് മില്യൺ ഫോളോവേഴ്സാണ് യോഗി ആദിത്യ നാഥിന്‍റെ ഒഫീഷ്യൽ അക്കൗണ്ടിനുള്ളത്. അര്‍ദ്ധരാത്രിയോടെ ഹാക്കേഴ്സ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈല്‍ ചിത്രം മാറ്റുകയും പിന്നാലെ ട്വിറ്ററില്‍ അനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയല്‍ പോസ്റ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് അക്കൗണ്ട് തിരിച്ച് പിടിച്ചതായി മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റിലൂടെ അറിയിച്ചു.

Related Articles

Latest Articles