trumph
ന്യൂയോർക്: സമൂഹമാദ്ധ്യമങ്ങളെല്ലാം കയ്യൊഴിഞ്ഞ ട്രംപിന് ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിച്ചിട്ടും യാതൊരുവിധ സന്തോഷവുമില്ല. എലോൺ മസ്‌കിന്റെ നയങ്ങളിൽ അപാകത കാണുന്ന ഡോണാൾഡ് ട്രംപ് ട്വിറ്ററിന്റെ ഭാവിയിൽ ആശങ്ക രേഖപ്പെടുത്തി. ട്രംപിന് അക്കൗണ്ട് നൽകിയതുവഴി നിലവിലെ തൊഴിൽ വിവാദത്തിൽ നിന്ന് തലയൂരാമെന്നായിരുന്നു മസ്‌കിന്റെ തന്ത്രം. എന്നാൽ ട്രംപിന്റെ നയം തിരിച്ചടിയായിരിക്കുകയാണ്.
ഏറെ വിവാദമുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിൽ നിറയാൻ ട്രംപ് നടത്തിയ ശ്രമമാണ് ട്വിറ്റർ ഇല്ലാതാക്കിയത്. തിരഞ്ഞെടുപ്പിൽ ജോബൈഡനും കമലാ ഹാരിസും അടങ്ങുന്ന സംഘം അട്ടിമറി നടത്തിയാണ് ഭരണത്തിലേറിയതെന്ന് പറഞ്ഞാണ് ട്രംപ് അനുയായികളെ ഇളക്കിമറിച്ചത്. അമേരിക്ക ഇന്നേ വരെ കാണാത്ത അക്രമം ജനാധിപത്യ പ്രതിനിധി സഭയ്‌ക്ക് നേരെ നടന്നതിനെ ലോകം അമ്പരപ്പോടെയായിരുന്നു അന്ന് കണ്ടത്. ട്രംപിൽ നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകാതിരിക്കാനാണ് ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.
എലോൺ മസ്‌ക് ട്വിറ്ററിനെ വിലയ്‌ക്കു വാങ്ങിയ ശേഷം വൻ അഴിച്ചുപണികളും പുറത്താക്കലും അതിനെതിരായ വിമർശനവും കത്തിക്കയറുകയാണ്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…