cricket

എമേർജിങ് ഏഷ്യാ കപ്പ് ; പാകിസ്ഥാനെ തച്ച് തകർത്ത് ഇന്ത്യൻ യുവതുർക്കികൾ !പാക് പടയെ തകർത്തെറിഞ്ഞത് എട്ട് വിക്കറ്റിന്

കൊളംബോ : എമേർജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെ ചുരുട്ടി കെട്ടി ഇന്ത്യൻ യുവ നിര. ഇന്ത്യയ്ക്ക് 8 വിക്കറ്റിനാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 48 ഓവറിൽ 205 റൺസിനു പുറത്തായി. 42 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ രാജ്‌വർധൻ ഹൈംഗർഗേക്കറുടെ മാസ്മരിക പ്രകടനത്തിലാണ് പാക് ബാറ്റിംഗ് നിര തകർന്നടിഞ്ഞത്. സ്കോർ: പാക്കിസ്ഥാൻ 48 ഓവറിൽ 205ന് പുറത്ത്. ഇന്ത്യ 36.4 ഓവറിൽ 2ന് 210.

48 റൺസ് നേടിയ ഖാസിം അക്രം മാത്രമാണ് പാക് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. താരതമേന്യേ കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്കു തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (20) നഷ്ടമായെങ്കിലും ഓപ്പണർ സായ് സുദർശൻ തകർപ്പൻ സെഞ്ചുറിയുമായി (104*) കത്തിക്കയറിയപ്പോൾ ഇന്ത്യയ്ക്ക് ആധികാരിക ജയം നേടിക്കൊടുത്തു. സായ് സുദർശനു പുറമേ, അർധ സെഞ്ചുറിയുമായി നേടിയ നികിൻ ജോസും (53) ഇന്ത്യൻ നിരയിൽ തിളങ്ങി. ജയത്തോടെ 6 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മത്സരത്തിൽ നേപ്പാളിനെ തോൽപിച്ച ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

3 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

5 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

5 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

7 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

7 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

7 hours ago