Covid 19

ജീവനക്കാരുടെ അനാസ്ഥ; ആരോഗ്യകേന്ദ്രത്തില്‍ ഉപയോഗ്യ ശൂന്യമായി നശിച്ചത് ലക്ഷങ്ങളുടെ കൊവിഷീല്‍ഡ് വാക്സിന്‍; ഗുരുതര വീഴ്ച വരുത്തിയ സംഭവം കേരളത്തിൽ…

കോഴിക്കോട്: ആരോഗ്യകേന്ദ്രത്തില്‍ ഉപയോഗ്യ ശൂന്യമായി നശിച്ചത് ലക്ഷങ്ങളുടെ കൊവിഷീല്‍ഡ് വാക്സിന്‍ എന്ന് റിപ്പോർട്ടുകൾ.സംഭവം കോഴിക്കോട് ജില്ലയിലെ ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ. വാക്സിന്‍ സൂക്ഷിച്ചതിലെ പിഴവ് മൂലം കൊവിഷീല്‍ഡ് വാക്സിനുകളാണ് ഉപയോഗ ശൂന്യമായി പോയിരിക്കുന്നത്. സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം തുടങ്ങികഴിഞ്ഞു.

വാക്സിൻ നശിച്ചതിനു പിന്നിൽ ജീവനക്കാരുടെ അനാസ്ഥയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മുതല്‍ എട്ട് ഡിഗ്രി വരെയുളള താപനിലയില്‍ സൂക്ഷിക്കേണ്ട വാക്സിന്‍ കോള്‍ഡ് ബോക്സില്‍ വയ്ക്കുകയും ഇതോടെ തണുത്ത് കട്ടപിടിക്കുകയും ചെയ്തു. എട്ടുലക്ഷം രൂപയോളം വിലവരുന്ന വാക്സിനാണ് നശിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്തായാലും സംഭവം ഗൗരവമായി കാണുന്നതായും അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കുമെന്നും ഡിഎംഒ ഡോ. ജയശ്രീ പറ‍ഞ്ഞു.

അതേസമയം സംസ്ഥാനത്ത് വാക്സിന്‍ പ്രതിസന്ധി നില നില്‍ക്കുന്നതിനിടെയാണ് കോഴിക്കോട്ട് ഈ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം എത്തിച്ച കൊവിഷീല്‍ഡ് വാക്സിനുകളാണ് ഉപയോഗ ശൂന്യമായി പോയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും മരുന്നുകളുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഭരണകൂടം ഇപ്പോൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

5 mins ago

വൈദ്യുതി ഉൽപ്പാദന വിതരണ രംഗത്ത് കേരളം മുട്ടിലിഴയുന്നുവോ ? NETI NETI SEMINAR

ജനങ്ങളുടെ തോളിൽ കെട്ടിവയ്ക്കുന്നത് കാര്യക്ഷമതയില്ലായ്മയുടെ ഭാരമോ ? നേതി നേതി സെമിനാറിൽ വസ്തുതകൾ വെളിപ്പെടുന്നു I POWER SECTOR IN…

7 mins ago

റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ 3 മൃതദേഹങ്ങൾ! വാഹനം പുതുപ്പള്ളി സ്വദേശിയുടേത്;ആത്മഹത്യയെന്ന് പ്രാഥമികനിഗമനം.

കമ്പം: തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പം-കമ്പംമേട് റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന്…

11 mins ago

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

പി ഒ കെ തിരിച്ചെടുത്തിരിക്കും ! കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് വീണ്ടും അമിത് ഷാ | AMIT SHAH

11 mins ago

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

3 hours ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

4 hours ago