India

കേരളത്തിൽ ശത്രുക്കൾ , ത്രിപുരയിൽ മിത്രങ്ങൾ ;പഴയ ദുർഭരണക്കാർ ഒന്നിച്ചു: ത്രിപുരയിലെ സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടിനെ പരിഹസിച്ച്,പ്രധാനമന്ത്രി നരേന്ദ്ര മോദി

അഗർത്തല : ത്രിപുരയിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതുതായി രൂപമെടുത്ത സിപിഎം–കോൺഗ്രസ് കൂട്ടികെട്ടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ ചങ്ങാത്തം കൂടുകയാണെന്ന് മോദി പറഞ്ഞു. സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടിനെ പിന്തുണച്ച് ഈ സഖ്യത്തിന് വോട്ടു ചെയ്താൽ അത് ത്രിപുരയെ അനേക വർഷം പിന്നോട്ട് അടിക്കുന്നതിന് സമാനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ദുർഭരണത്തിന്റെ പഴയ കളിക്കാർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കേരളത്തിൽ പരസ്പരം ഗുസ്തി പിടിക്കുന്നവരാണ് ത്രിപുരയിൽ എല്ലാം മറന്ന് സൗഹൃദം കൂടുന്നത്. പ്രതിപക്ഷത്തിന് വോട്ടുകൾ വിഘടിച്ചു പോകണമെന്നതാണ് ആവശ്യം. വോട്ടുകൾ വിഭജിക്കാൻ സഹായിക്കുന്ന ചില ചെറു പാർട്ടികൾ തങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്നു കരുതി തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ്. കുതിരക്കച്ചവടം സ്വപ്നം കണ്ട് പുറത്തിറങ്ങിയവർ വീട്ടിൽതന്നെ ഇരിക്കുന്നതാണ് നല്ലത്’– ത്രിപുരയിലെ അംബാസയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേ മോദി വ്യക്തമാക്കി.

ദരിദ്രർ എന്നും ദരിദ്രരായി തന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ് ഇരു പാർട്ടികളെന്നും പാവങ്ങൾക്കായി ധാരാളം മുദ്രാവാക്യങ്ങൾ മാത്രം വിളിക്കുന്ന ഇവർ പാവങ്ങളുടെ വേദന മനസ്സിലാക്കാനോ അത് ഇല്ലാതാക്കാനോ പ്രവർത്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ‘ഒരുകാലത്ത് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ സിപിഎം പ്രവർത്തകർ കയ്യേറിയിരുന്നു. എന്നാൽ ബിജെപി ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് നിയമവാഴ്ചയുണ്ടായി. ഭയത്തിൽ നിന്ന് ബിജെപി ജനങ്ങളെ മുക്തരാക്കി. മുൻപ് സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ ദയനീയമായിരുന്നു. എന്നാൽ ഇപ്പോൾ അഭിമാന പൂർവ്വം തല ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തിലെ സ്ത്രീകൾ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത്.

കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിച്ച് ത്രിപുരയിലെ യുവജനങ്ങളുടെ സ്വപ്നം തല്ലിക്കെടുത്തി അവരെ നാടുവിടാൻ പ്രേരിപ്പിച്ചു. എന്നാൽ ബിജെപി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിച്ച് യുവജനങ്ങൾക്കായി തൊഴിലവസരങ്ങൾ വർധിപ്പിച്ചു. നിങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തും. ബിജെപിയുടെ ‘ഡബിൾ എൻജിൻ ’സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു’– മോദി ആഹ്വാനം ചെയ്തു .

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

20 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

21 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

21 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago