ദില്ലി: അതിർത്തിയിൽ നിരീക്ഷണ വലയം തീർക്കാൻ മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ സായുധസേനയ്ക്ക് മൂന്ന് ചാരവിമാനങ്ങൾ ഉടൻ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ശത്രുക്കളുടെ ആശയവിനിമങ്ങളും സിഗ്നലുകളും ഉൾപ്പടെ തടയാനാകും എന്നതാണ് ഈ ചാരവിമാനങ്ങളുടെ പ്രത്യേകത. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷനും (ഡിആർഡിഒ) വ്യോമസേനയും സംയുക്തമായാകും ചാരവിമാനങ്ങൾ നിർമ്മിക്കുക. ചൈന, പാക് അതിർത്തികളിൽ പ്രതിരോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന് പുറമേ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശീയമായി വികസിപ്പിക്കുന്ന നേത്ര-1 നിരീക്ഷണ വിമാനങ്ങൾ വികസിപ്പിക്കാനും വ്യോമസേന പദ്ധതിയിടുന്നു. ബ്രസീലിയൻ എംബ്രയർ വിമാനത്തെ അടിസ്ഥാനമാക്കിയുള്ളതാകും നേത്ര-1. ഡിആർഡിഒ വികസിപ്പിച്ച രണ്ട് നേത്ര-1 വിമാനങ്ങൾ ഇതിനോടകം തന്നെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേയാകും ആറ് വിമാനം കൂടി വാങ്ങുക. 8,000 കോടിയിലധികം രൂപയുടെ പദ്ധതിയാണിത്.
രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില് സംഭവിക്കാൻ പോകുന്നത് ഇത്!!
കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…
ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…
കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു
കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…