Friday, May 17, 2024
spot_img

ശത്രുക്കളുടെ ആശയവിനിമങ്ങളും സി​ഗ്നലുകളും തടയും; അതിർത്തിയിൽ നിരീക്ഷണ വലയം തീർക്കാൻ സായുധസേനയ്‌ക്ക് മൂന്ന് ചാരവിമാനങ്ങൾ! ഉടൻ ലഭ്യമാകുമെന്ന് റിപ്പോർട്ട്

ദില്ലി: അതിർത്തിയിൽ നിരീക്ഷണ വലയം തീർക്കാൻ മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ സായുധസേനയ്‌ക്ക് മൂന്ന് ചാരവിമാനങ്ങൾ ഉടൻ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ശത്രുക്കളുടെ ആശയവിനിമങ്ങളും സി​ഗ്നലുകളും ഉൾപ്പടെ തടയാനാകും എന്നതാണ് ഈ ചാരവിമാനങ്ങളുടെ പ്രത്യേകത. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനും (ഡിആർഡിഒ) വ്യോമസേനയും സംയുക്തമായാകും ചാരവിമാനങ്ങൾ നിർമ്മിക്കുക. ചൈന, പാക് അതിർത്തികളിൽ പ്രതിരോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന് പുറമേ അതിർത്തികളിൽ നിരീക്ഷ​ണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി തദ്ദേശീയമായി വികസിപ്പിക്കുന്ന നേത്ര-1 നിരീക്ഷണ വിമാനങ്ങൾ വികസിപ്പിക്കാനും വ്യോമസേന പദ്ധതിയിടുന്നു. ബ്രസീലിയൻ എംബ്രയർ വിമാനത്തെ അടിസ്ഥാനമാക്കിയുള്ളതാകും നേത്ര-1. ഡിആർഡിഒ വികസിപ്പിച്ച രണ്ട് നേത്ര-1 വിമാനങ്ങൾ ഇതിനോടകം തന്നെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേയാകും ആറ് വിമാനം കൂടി വാങ്ങുക. 8,000 കോടിയിലധികം രൂപയുടെ പദ്ധതിയാണിത്.

Related Articles

Latest Articles