Cinema

പദ്മരാജന്‍ ചലച്ചിത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പി പദ്മരാജന്‍ ട്രസ്റ്റിന്റെ 2021ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍,(25000രൂപ, ശില്പം, പ്രശസ്തി പത്രം)മികച്ച തിരക്കഥാകൃത്ത് (15000രൂപ, ശില്പം,പ്രശസ്തി പത്രം) തുടങ്ങിയവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍.

അതേസമയം 2021ല്‍ സെന്‍സര്‍ചെയ്ത സിനിമകളും ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. ഡിവിഡി / ബ്ലു റേഡിസ്‌ക്ക് /പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്. 2021 ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക. (20000രൂപ, ശില്പം, പ്രശസ്തി പത്രം ) നോവലുകളുടെ മൂന്ന് കോപ്പി അയയ്ക്കണം.

15000രൂപ, ശില്പം പ്രശസ്തി പത്രം എന്നിവയടങ്ങുന്ന കഥാപുരസ്‌കാരത്തിന് 2021ല്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്ന് കോപ്പികളയയ്ക്കണം. ഇതുകൂടാതെ പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ അയയ്ക്കാം. സംവിധായകന്‍, തിരകഥാകൃത്ത് നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവചരിത്രക്കുറിപ്പും ഫോട്ടോയും അയയ്ക്കണം.

എന്‍ട്രികള്‍ തിരിച്ചയക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2022മാര്‍ച്ച് 20. വിലാസം പ്രദീപ് പനങ്ങാട്, ജനറല്‍ സെക്രട്ടറി,പി പദ്മരാജന്‍ ട്രസ്റ്റ്, വിജയശ്രീ, 1(3)സി എസ് എം നഗര്‍, ശാസ്തമംഗലം പി ഒ തിരുവനന്തപുരം 10, ഫോണ്‍ 9544053111.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

5 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

5 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

6 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

6 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

7 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

7 hours ago