Kerala

‘കെ.വിദ്യ എസ്എഫ്ഐ നേതാവല്ല,എസ്എഫ്ഐ നേതാക്കൾ ഇങ്ങനെ അല്ല,അവർ തെറ്റ് ചെയ്യുകയില്ല,…മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി വിദ്യ ഞങ്ങളുടെ നേതാവല്ലെന്ന് വാദിച്ച് ഇ പി ജയരാജൻ

കണ്ണൂര്‍: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി വിദ്യ ഞങ്ങളുടെ നേതാവല്ലെന്ന് വാദിച്ച് ഇ പി ജയരാജൻ.കെ വിദ്യ എസ് എഫ് ഐ നേതാവല്ലെന്നാണ് ഇ പി ജയരാജന്റെ വാദം.ഈ പ്രസ്താവനയിൽ വലിയ അത്ഭുതമൊന്നും കേരള ജനതയ്ക്ക് തോന്നേണ്ടതില്ല.കാരണം തെറ്റ് ചെയ്തവർ ആരും തങ്ങളുടെ പാർട്ടിയിൽ ഇല്ലാത്തവരാണെന്നത് സഖാക്കന്മാരുടെ സ്ഥിരം പരിപാടിയാണ്.
അതുകൊണ്ട് തന്നെ ഇ പി ജയരാജന്റെ വാക്കുകളിൽ സമൂഹ മാദ്ധ്യമങ്ങൾ ഒന്നടങ്കം അദ്ദേഹത്തെ പരിഹസിക്കുകയാണ്.വ്യാജ മാർക്ക് ലിസ്റ്റ് അടിച്ചിറക്കിയ എസ് എഫ് ഐ നേതാവായ ആർഷോ യെയും ഇനി അറിയില്ലെന്ന് പറയുമോ നേതാവേ എന്നാണ് സമൂഹ മാദ്ധ്യമങ്ങൾ പരിഹാസപൂർവ്വം ചോദിക്കുന്നത്.

അതേസമയം വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി വിദ്യ നടത്തിയ തട്ടിപ്പുകളുടെ നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നു.കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനായി വിദ്യ നടത്തിയ വഴിവിട്ട നീക്കങ്ങളുടെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു.അതോടൊപ്പം ചട്ടം മറികടന്ന് റിസർച്ച് കമ്മിറ്റി വിദ്യയുടെ പേര് തിരുകി കയറ്റിയ യോഗത്തിന്റെ മിനുട്ട്സും പൊലീസിന് ലഭിച്ചു. വിദ്യയടക്കം അഞ്ചു പേരെ പുതുതായി ഉൾപ്പെടുത്തിയപ്പോൾ സംവരണം പാലിച്ചില്ലെന്ന് രേഖകളിൽ നിന്നും വ്യക്തമാകുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തെത്തുടർന്ന് കോളജിലെ ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്ററെ പദവിയില്‍ നിന്ന് മാറ്റും. ആര്‍ക്കിയോളജി വകുിപ്പ് കോര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാറിനെതിരെ പരാതി പരിഹാരസെല്ലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചു എന്ന മാര്‍ക്ക്‌ലിസ്റ്റാണ് വിവാദമായത്.

B4 Admin

Recent Posts

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

10 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

10 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

10 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

11 hours ago

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

19 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

1 day ago