disease
എറണാകുളം: അമ്പതുകാരന് നാവിൽ കറുത്ത രോമങ്ങൾ വളരുന്ന വിചിത്ര രോഗം. സംഭവം റിപ്പോർട്ട് ചെയ്തത് എറണാകുളത്ത്. ലിംഗുവ വില്ലോസ നിഗ്ര കറുത്ത രോമമുള്ള നാവ് എന്നാണ് ഈ രോഗത്തെ അറിയപ്പെടുന്നത്. നാവില്‍ രോമം വളരുന്നതായി കണ്ടതിനെ തുടർന്ന് ഇയാള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡെര്‍മറ്റോളജി ക്ലിനിക്കില്‍ ചികിത്സ തേടി. ഇതേ തുടര്‍ന്നാണ് ഇതൊരു രോഗവസ്ഥയാണെന്ന് കണ്ടെത്തിയത്. ഈ അവസ്ഥ ചികിത്സിച്ച് ഭേദമാക്കിയത് 20 ദിവസം കൊണ്ടായിരുന്നു.
ഈ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിന് മൂന്ന് മാസം മുന്നേ ഇയാള്‍ക്ക് പക്ഷാഘാതം സംഭവിക്കുകയും ശരീരത്തിന്റെ ഇടതുഭാഗം തളരുകയും ചെയ്തിരുന്നു. പക്ഷാഘാതം ഉണ്ടായി രണ്ടര മാസം കഴിഞ്ഞപ്പോഴേക്കും നാവില്‍ കറുത്ത പാടുകളായിരുന്നു ആദ്യം ഉണ്ടായത്. പിന്നീട് നാവിന്റെ നടുവിലും പിന്‍ഭാഗത്തും കട്ടിയുള്ള കറുത്ത ആവരണം രൂപപ്പെട്ടു.
നാവിന്റെ പുറം അറ്റങ്ങള്‍, അഗ്രം, നിര്‍ജ്ജീവമായ കേന്ദ്രം എന്നിവിടങ്ങളില്‍ പാടുകള്‍ ഉണ്ടായിരുന്നില്ല. കറുത്ത പാടുകള്‍ക്ക് ഇടയില്‍ ഭക്ഷണത്തിന്റെ അംശങ്ങള്‍ അടിഞ്ഞു കൂടി മഞ്ഞ നിറത്തിലുള്ള വരകളും രൂപപ്പെട്ടു തുടങ്ങുകയായിരുന്നു. ഏതെങ്കിലും അസാധാരണ ബാക്ടീരിയയുടെയോ ഫംഗസിന്റെയോ സാന്നിധ്യം ആണോ ഈ അവസ്ഥയ്ക്ക് കാരണം എന്ന് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നാണ് കറുത്ത രോമമുള്ള നാവ് എന്ന രോഗമാണിതെന്ന് തിരിച്ചറിയുന്നത്.
നാവിന്റെ ഉപരിതലത്തില്‍ കോണ്‍ ആകൃതിയില്‍ ഫിലിഫോം പാപ്പില്ലകള്‍ എന്ന ചെറിയ മുഴകള്‍ ഉണ്ടാകുന്നതാണ് ഈ രോഗത്തിന് കാരണം. ഈ മുഴകള്‍ക്ക് ഒരു മില്ലിമീറ്റര്‍ നീളത്തില്‍ വളരും. നാവിന്റെ മുകള്‍ഭാഗം ബ്രഷ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉരച്ചിലിന് വിധേയമാകാത്ത സാഹചര്യമാണെങ്കില്‍ ഏകദേശം 18 മില്ലിമീറ്റര്‍ നീളത്തില്‍ വരെ ഇവ വളരും.
ഈ അസുഖം സാധാരണയായി നിരുപദ്രവകരവും ഹ്രസ്വകാലവുമാണ്. ലളിതമായ ശുചിത്വ സംവിധാനങ്ങളിലൂടെ ഈ രോഗം വേഗത്തില്‍ ഭേദപ്പെടുത്തി. ശരിയായ ശുദ്ധീകരണ നടപടികളെക്കുറിച്ച് രോഗിക്കും പരിചരിക്കുന്നവര്‍ക്കും ഉപദേശം നല്‍കുകയും ചെയ്തു.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…