chance-of-strong-winds-and-rain-in-kerala
എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്ത് തുടങ്ങിയിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ക്ഷേത്രത്തിൻ്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയെന്നാണ് വിവരം. പെരിയാറിൽ ജലനിരപ്പുയരുന്നതിൻ്റെ പശ്ചാത്തലത്തിൽ നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രി ഇവിടെ കനത്ത മഴ പെയ്തിരുന്നു. ഇതോടെ ആദിവാസി ഊരുകളിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ ഡാമുകളുടെ ഷട്ടറുകളൊന്നും നിലവിൽ ഉയർത്തിയിട്ടില്ല.
പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിൻ്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളൊക്കെ കരകവിഞ്ഞൊഴുകുകയാണ്.
കക്കി ആനത്തോർ ഡാമിൽ ഒരു മീറ്റർ കൂടി ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും. മൂഴിയാർ, മണിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മഴ കനത്താൽ മണിയാർ ഡാമിൻ്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. അങ്ങനെയെങ്കിൽ കക്കാട്ട് ആറിലും പമ്പയാറിലും ജലനിരപ്പ് ഉയരും. ഈ നദികളുടെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നതിനാൽ ഗതാഗതത്തിനു നിയന്ത്രണമുണ്ട്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടത്തിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തൃശൂർ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഇന്നലെയും ഇന്നുമായി കനത്ത മഴയാണ് തൃശൂരിൽ പെയ്യുന്നത്. മലയോര പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയിൽ അർധരാത്രി മുതൽ അതിശക്തമായ മഴയാണ്. ഇടുക്കി ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും കണക്കിലെടുത്ത് ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.
ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനിയുടെ ഭരണകൂടത്തിലേക്കുള്ള നിയമനങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
ഭൂമിയിലെ സമയക്രമം നിശ്ചയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഒരു കലണ്ടർ വർഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ,…
ഭൂമിയിലെ സമയക്രമം നിശ്ചയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് വലിയ പ്രാധാന്യമുണ്ട്. ലോകം മുഴുവൻ ഒരു കലണ്ടർ വർഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ,…
പന്നിയുടെ വിസർജ്യം വളമായി ഉപയോഗിച്ച് വളർത്തിയ ചോളമാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത് എന്ന കണ്ടെത്തൽ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ…
ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം എന്നും ശാസ്ത്രലോകത്തിന് വിസ്മയമാണ്. നക്ഷത്രങ്ങളോട്…
ഋഗ്വേദത്തിലെ മന്ത്രങ്ങൾ കേവലം പ്രാർത്ഥനകൾ മാത്രമല്ല, അവ പ്രപഞ്ചത്തിലെ ഊർജ്ജത്തെയും (Universal Energy) ബോധത്തെയും ബന്ധിപ്പിക്കുന്ന ശബ്ദതരംഗങ്ങളാണ്. നിങ്ങളുടെ ജീവിതത്തിന്റെ…