Friday, April 19, 2024
spot_img

മഴ അലെർട്ട്; ഇടുക്കിയിൽ വ്യാഴാഴ്ച വരെ രാത്രികാല യാത്ര നിരോധിച്ചു

ഇടുക്കി: ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം. ഇന്ന് മുതൽ പതിനാലാം തീയതി വരെയാണ് നിരോധനം. വൈകീട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയത്തേക്ക് യാത്ര അനുവദിക്കില്ല.

മലയോരമേഖലകളിൽ കനത്ത മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുന്നതിലാണ് മുൻകരുതൽ നടപടി.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ കൊല്ലം മുതല്‍ ഇടുക്കി വരെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകലില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും.

മണ്ണിടിച്ചിലും ഉരുൾപൊട്ടലും സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുന്നതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു.

Related Articles

Latest Articles