തിരുവനന്തപുരം: വ്യത്യസ്ത രാഷ്‌ട്രീയമുള്ള സംവിധായകൻ ആഷിക് അബുവിന് പോലും തന്റെ സിനിമയിൽ നിന്നും സേവാഭാരതിയെ ഒഴിച്ചു നിർത്താനായില്ലെന്ന് തുറന്ന് പറഞ്ഞ് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വൈറസ് സിനിമയിൽ സേവാഭാരതിയെ പരാമർശിച്ച അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും സിനിമയിൽ സേവാഭാരതിയെക്കുറിച്ച് പരാമർശിച്ചപ്പോഴും ഇന്നത്തേതു പോലെ ചിലർ വിദ്വേഷ പ്രചാരണം നടത്തിയിരുന്നുവെന്നും വിഷ്ണു മോഹൻ പറഞ്ഞു.
കൂടാതെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നുമാണ് ആദ്യം മേപ്പടിയാനെതിരെ ആദ്യം വ്യാജ പ്രചാരണങ്ങൾ ഉയർന്നത്. പിന്നീട് ചില യൂട്യൂബേഴ്‌സും ഇത് ഏറ്റുപിടിച്ചു. അവരാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നതെന്നും മേപ്പടിയാനിൽ ജാതിയോ മതമോ ഒന്നും ചർച്ചയാകുന്നില്ല. അതുകൊണ്ടു തന്നെ വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിനിമ റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിച്ചതെന്നും എന്നാൽ ഇതിന് ശേഷം ചിലർ വിദ്വേഷ പ്രചാരണം ആരംഭിച്ചുവെന്നും അവർ നമ്മൾ ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങൾ കണ്ടെത്തി പ്രചരിപ്പിക്കാൻ ആരംഭിച്ചുവെന്നും വിഷ്ണു മോഹൻ പറഞ്ഞു
‘സിനിമകാണാതെയാണ് ഇവർ ഇത്തരത്തിൽ പ്രചാരണങ്ങൾ പടച്ചുവിട്ടത്. ഇതിലെ നായകൻ ഹിന്ദുവും, വില്ലൻ മുസ്ലീമുമാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. ഇന്ദ്രൻസ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ഇന്ദ്രൻസിന്റെ കഥാപാത്രത്തെക്കാൾ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ ഉപദ്രവിക്കുന്നത് ഷാജോണിന്റെ കഥാപാത്രമാണ്’-വിഷ്ണു മോഹൻ കൂട്ടിച്ചേർത്തു.
സിനിമയിൽ സേവാഭാരതി ആംബുലൻസിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ ആയിരുന്നു സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുളള വ്യാജ പ്രചാരണങ്ങൾ ഉയർന്നു വന്നത്.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…