International

യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ലഭിക്കും;പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു

അബുദാബി:യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ലഭിക്കും.പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു.പുതിയ ജോലി കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സുള്ള രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളായിരിക്കും തൊഴിലില്ലായ്‍മ ഇന്‍ഷുറന്‍സ് നടപ്പാക്കുക.

ശമ്പളത്തിന്റെ 60 ശതമാനം തുക ജോലി നഷ്ടമായാലും ലഭിക്കുമെന്നതാണ് സവിശേഷത. പരമാവധി മൂന്ന് മാസത്തേക്കോ അല്ലെങ്കില്‍ പുതിയ ജോലി ലഭിക്കുന്നതു വരെയോ ആണ് ഈ പരിരക്ഷ കിട്ടുന്നത്. പരമാവധി 20,000 ദിര്‍ഹം മാത്രമേ ഇങ്ങനെ ഒരു മാസം ലഭിക്കൂ.

Meera Hari

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

5 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

6 hours ago