Featured

മുസ്ലിം ലീഗ് സമ്മേളനത്തിൽ പോലും വേദിയിൽ നിസ്കാരത്തിന് അവസരമൊരുക്കാറില്ല !

കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ സ്മസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം നിസ്കരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്. സിപിഎം നേതാവ് വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു സമസ്ത നേതാവിന്റെ നിസ്കാരം. ഇപ്പോഴിതാ, ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയാണ് നടൻ ഹരീഷ് പേരടി. കമ്യൂണിസ്റ്റ് പാര്‍ട്ടി നിസ്കാരത്തിന് വരെ വേദിയൊരുക്കുമ്പോള്‍, ഭീമന്‍ രഘു കാണിച്ചതിനെ ആക്ഷേപിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ഹരീഷ് പേരടി പങ്കുവയ്ക്കുന്നത്. ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരമാണ്…പാവം, ഭീമന്‍ രഘുചേട്ടന്‍. മൂപ്പര്‍ക്ക് മാത്രം സ്വന്തം മനസ്സില്‍ തോന്നുന്നത് പൊതുവേദിയില്‍ ചെയ്യാന്‍ പാടില്ല. രഘുചേട്ടാ..നിങ്ങള് നിങ്ങളെ ഇഷ്ടപോലെ ജിവിക്ക്. ഇവര്‍ക്കൊക്കെ ഉള്ള അവകാശം നിങ്ങള്‍ക്കുമുണ്ട്…നിങ്ങളുടേതുകൂടിയാണ് കേരളം …അഭിവാദ്യങ്ങള്‍ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കൂടാതെ, പോസ്റ്റിന് താഴെ പലസ്തീൻ ഐക്യദാര്‍ഢ്യ വേദിയില്‍ നിസ്‌കരിക്കുന്ന സമസ്ത നേതാവിന്റെ ഫോട്ടോയും അവാര്‍ഡ് നിശയില്‍ ഭീമന്‍ രഘു നിന്ന് പ്രസംഗം കേള്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. കാരണം, സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചകളില്‍ നിന്ന് വഴിതിരിച്ചു വിടാനും കേരളീയത്തിന്റെ ജാള്യത മറയ്‌ക്കാനും സിപിഎമ്മിന്റെ ഒരു മറ മാത്രമാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. കാരണം, മുസ്ലിം ലീഗ് സമ്മേളനത്തിൽ പോലും വേദിയിൽ നിസ്കാരത്തിന് അവസരമൊരുക്കാറില്ല. നേരത്തെ കണ്ണൂരിലും കോഴിക്കോടും സിപിഎം സംഘടിപ്പിച്ച പൊതുസമ്മേളനങ്ങളിലും ഇത്തരം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, ഇതാദ്യമായാണ് സമ്മേളന വേദിയിൽ നിസ്കാരം നടന്നത്. എന്തായാലും പലസ്തീന്‍ ഐക്യദാര്‍ഢ്യ൦ പ്രഖ്യാപിക്കുകയും ഇസ്രയേലിനെതിരെ പ്രചാരണം നടത്തുകയും ലക്ഷ്യമിട്ടാണ് സമ്മേളനം നടത്തുന്നതെന്ന് പ്രഖ്യാപനമെങ്കിലും വിശ്വാസത്തെ മുതലെടുത്ത് വർഗ്ഗീയ ധ്രുവീകരണവും അതുവഴി രാഷ്ട്രീയ വിപുലീകരണവും നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. അതിനുള്ള പ്രത്യക്ഷ തെളിവാണ് വേദിയിലെ പരസ്യ നിസ്കാരം. കാരണം, ജാതി മത സംഘടനകളിൽ നിന്ന് വിട്ടു നിൽക്കണമെന്നും പാർട്ടി അംഗങ്ങൾ മതപരമായ ആചാരങ്ങൾ പാലിക്കരുതെന്നും സിപിഎം നേരത്തെ നിർദേശിച്ചിട്ടുള്ളതാണ്. 2013 ൽ പാലക്കാട് സംഘടിപ്പിച്ച പാർട്ടി പ്ലീനത്തിൽ ഇതനുസരിച്ച് പ്രത്യേക മാർഗ്ഗനിർദേശവും പുറത്തിറക്കിയിരുന്നു. എന്നാൽ, പ്ലീനത്തിൽ ഇത് സംബന്ധിച്ച നിർദേശങ്ങൾ അവതരിപ്പിച്ച പിണറായിവിജയൻ വേദിയിലിരിക്കെയാണ് മതപരമായ ആചാരങ്ങൾ വേദിയിൽ അരങ്ങേറിയത്.

admin

Recent Posts

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

29 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

34 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

1 hour ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

1 hour ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

2 hours ago