എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ
കൊഹിമ : ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിൽ അണിചേരാനുള്ള നീക്കങ്ങൾ നടക്കുമ്പോഴും, നാഗാലാൻഡിൽ ബിജെപി – എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി). സംസ്ഥാന സർക്കാരിന്റെ ഭാഗമാകണമെന്ന സംസ്ഥാന ഘടകത്തിന്റെ നിർദേശം എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ അംഗീകരിച്ചു.
ബിജെപി – എൻഡിപിപി സഖ്യം വെട്ടിത്തിളങ്ങിയ നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴു സീറ്റുകൾ നേടാൻ എൻസിപിക്കായി. 5 സീറ്റുകളിൽ പരാജയം രുചിക്കേണ്ടി വന്നെങ്കിലും മികച്ച വോട്ടു വിഹിതവും പാർട്ടി നേടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാർച്ച് 4ന് കൊഹിമയിൽ നടന്ന എൻസിപിയുടെ ആദ്യ നിയമസഭാ കക്ഷി യോഗത്തിൽ, പാർട്ടി സർക്കാരിന്റെ ഭാഗമാകണമോ അതോ പ്രധാന പ്രതിപക്ഷ സ്ഥാനം വഹിക്കണോ എന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു.
സംസ്ഥാനത്തിന്റെ താൽപ്പര്യത്തിനും എംഎൽഎമാർക്ക് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുമായുള്ള ആത്മ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ, പാർട്ടി സർക്കാരിന്റെ ഭാഗമാകണമെന്ന അഭിപ്രായമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്കും പ്രാദേശിക ഘടകത്തിനും ഒരുപോലെ ഉണ്ടായിരുന്നത്. തുടർന്ന് അനുകൂല തീരുമാനമെടുക്കാൻ ശരദ് പവാർ നിര്ബന്ധിതനാകുകയായിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…