India

തന്റെ ശരീരത്തിലെ ഓരോ അണുവും രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: തന്റെ ശരീരത്തിലെ ഓരോ അണുവും രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് വലിയ വിജയം നല്‍കിയതിന് മോദി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു.ഈ വിജയം ജനാധിപത്യത്തിന്റെ വിജയമെന്നാണ് മോദി വിശേഷിപ്പിച്ചത്.

ഈ സമയത്ത് മൂന്ന് ഉറപ്പുകളാണ് ജനങ്ങളോട് എനിക്ക് നല്‍കാനുള്ളത്. “തെറ്റായ ഉദ്ദേശത്തോടുകൂടി ഞാന്‍ ഒന്നും ചെയ്യില്ല. സ്വന്തം നേട്ടത്തിനായി യാതൊന്നും പ്രവര്‍ത്തിക്കുകയുമില്ല. എന്റെ ശരീരത്തിലെ ഒരോ രോമകൂപവും കോശവും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി അക്ഷീണം പ്രയത്‌നിക്കും.”- മോദി പറഞ്ഞു.

എല്ലാ പാര്‍ട്ടികളും ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തെ ജാതി രാഷ്ട്രീയത്തെയും മോദി വിമര്‍ശിച്ചു. രണ്ടുതരത്തിലുള്ള ജാതികള്‍ മാത്രമാണ് രാജ്യത്ത് ഉള്ളത്. ദരിദ്രരും ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുന്നവരുമാണ് അവ. ജനങ്ങളുടെ അടുത്ത് അവരുടെ തീരുമാനം അറിയാനായി ഞങ്ങള്‍ പോയി. ഇന്ന് കോടിക്കണക്കിന് ആളുകള്‍ ഈ ഫക്കീറിന്റെ ഭാണ്ഡം നിറച്ചുതന്നിരിക്കുന്നു. ഇത് ജനാധിപത്യത്തിലെ വലിയ സംഭവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

10 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

11 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago