International

കരാർ പ്രകാരം നിർമ്മിച്ചതെല്ലാം യുക്രെയ്ന്… ഇനി നിർമ്മിക്കുന്നതും യുക്രെയ്ന്.. യുദ്ധമുണ്ടായാൽ ആയുധങ്ങൾക്കായി പാകിസ്ഥാന് തെണ്ടണം; പക്കലുള്ളത് നാല് ദിവസത്തെ ആയുധങ്ങൾ മാത്രം; സുപ്രധാന റിപ്പോർട്ട് പുറത്ത്

ഇസ്ലാമാബാദ് : പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത ആയുധ ക്ഷാമമെന്ന് റിപ്പോർട്ട്. നിലവിലെ സ്ഥിതിയിൽ നാലു ദിവസത്തില്‍ കൂടുതല്‍ പിടിച്ചുനില്‍ക്കാൻ പാകിസ്ഥാന് കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യ- യുക്രെയ്‌ൻ യുദ്ധത്തിൽ യുക്രെയ്‌ന് സ്വന്തം ശേഖരത്തിലെ ആയുധങ്ങൾ നൽകിയത് മൂലമാണ് പാകിസ്ഥാന്റെ പക്കൽ ആയുധങ്ങൾ ഇത്രയധികം കുറയാന്‍ കാരണമെന്നാണ് റിപ്പോർട്ട്. പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി (പി.ഒ.എഫ്) ആണ് പാക് സൈന്യത്തിന് ആവശ്യമായ പടക്കോപ്പുകള്‍ വിതരണം ചെയ്യുന്നത്. നിലവില്‍ യുക്രൈനുമായി നടത്തിയതുള്‍പ്പെടെയുള്ള ആയുധകരാര്‍ മൂലം ആവശ്യത്തിന് പടക്കോപ്പുകള്‍ സൈന്യത്തിന് ലഭ്യമാക്കാനുള്ള ശേഷി പി.ഒ.എഫിനില്ല. മാത്രമല്ല ആയുധോത്പാദനത്തില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്താതുമൂലം ഉത്പാദനത്തില്‍ പെട്ടെന്ന് വര്‍ധനവ് വരുത്താനുമാകില്ല.

ഇന്ത്യ ഉടനെ തന്നെ സൈനിക നടപടി തുടങ്ങുമെന്ന് പാകിസ്താനിലെ ഭരണനേതൃത്വത്തിലുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കുമ്പോഴാണ് ആയുധ സംഭരണത്തിലെ ദൗര്‍ബല്യം പുറത്തുവന്നത്. രൂക്ഷമായ സൈനിക നടപടിയാണ് നേരിടേണ്ടി വരുന്നതെങ്കില്‍ വെറും 96 മണിക്കൂര്‍ പിടിച്ചുനില്‍ക്കാന്‍ മാത്രമേ പാകിസ്താന് സാധിക്കു. മെയ് രണ്ടിന് ഇക്കാര്യം പാക് സൈനിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായി നീണ്ടുനില്‍ക്കുന്ന ഒരു യുദ്ധം നേരിടാനുള്ള ആയുധ ശേഷിയോ സാമ്പത്തിക ശേഷിയോ പാക് സൈന്യത്തിനില്ല എന്നതാണ് യാഥാർഥ്യം

Anandhu Ajitha

Recent Posts

വോഡാഫോൺ ഐഡിയയുടെ അഞ്ചിലൊരു ഉപയോക്താവും നിഷ്‌ക്രിയമെന്ന് ട്രായ് ഡാറ്റ.

ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…

9 hours ago

ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തില്‍; പാലക്കാട് എത്തി വോട്ട് ചെയ്തു : ചായ കുടിച്ചതിന് ശേഷം നേരെ എം .എൽ .എ ഓഫീസിലേക്ക് ; ഇവിടെ തന്നെ ഉണ്ടാകും എന്ന് മാധ്യമങ്ങളോട് …

പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…

10 hours ago

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…

12 hours ago

തിരുപ്പറം കുണ്ഡ്രത്തിൽ സമനിലതെറ്റി ഡിഎംകെ

തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…

13 hours ago

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

16 hours ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

16 hours ago