ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എസ് കൃഷ്ണകുമാര്‍ വീണ്ടും ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച കൃഷ്ണകുമാര്‍ ബിജെപിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
ബിജെപിയ്ക്ക് ഇപ്പോള്‍ തീവ്ര ഹിന്ദുത്വ നിലപാടില്ലെന്നും പാര്‍ട്ടിയില്‍ ഇനി സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.താന്‍ പണ്ടേ ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കിലും സജീവമായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തില്‍ ആകൃഷ്ടനായാണ് പാര്‍ട്ടിയില്‍ സജീവമാകാന്‍ തീരുമാനിച്ചതെന്നും എസ് കൃഷ്ണകുമാര്‍ പറഞ്ഞു.
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണകുമാര്‍ 1980 ൽ ഐ.എ.എസ് രാജി വച്ച് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി. 1984 – 96 കാലത്ത് കൊല്ലത്തു നിന്ന് മൂന്നു തവണ പാർലമെന്റിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടു.2003 ൽ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു. 2004-ലെ പാർലമെന്റ് തെരഞ്ഞടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.തുടര്‍ന്ന് വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…