പ്രതീകാത്മക ചിത്രം
23 കാരിയായ മുൻ കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ബലാത്സംഗം ചെയ്ത 28 കാരനായ നൃത്താദ്ധ്യാപകനെ ബെംഗളൂരു പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി തവണയാണ് പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ നൃത്താദ്ധ്യാപകനായ ആൻഡി ജോർജ്, സന്തോഷ് (28), ശശികുമാർ (30) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് വർഷം മുമ്പ് സമൂഹ മാദ്ധ്യമത്തിലൂടെയാണ് യുവതിയുമായി ആൻഡി ജോർജ് സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇവർ പ്രണയത്തിലാകുകയും സ്വകാര്യ നിമിഷങ്ങളിൽ ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു . എന്നാൽ ജോർജും യുവതിയും തമ്മിലുള്ള ബന്ധം വഷളാകുകയും ഒരു വർഷം മുമ്പ് ഇരുവരും വേർപിരിയുകയും ചെയ്തു. ഇതോടെ ഇയാൾ നേരത്തേയെടുത്ത ഫോട്ടോകൾ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങുകയായിരുന്നു.
പിന്നാലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യണമെങ്കിൽ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ആറ് മാസത്തോളം, ഇയാളും സുഹൃത്തുക്കളായ രണ്ടുപേരും യുവതിയെ ബലാത്സംഗത്തിനിരയാക്കി. ഇതോടെ വിഷാദരോഗത്തിനടിമയായ യുവതി തന്റെ സുഹൃത്തിന്റെ ഉപദേശ പ്രകാരമാണ് പോലീസിൽ പരാതി നൽകിയത്.
പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ ജോർജ് അവിവാഹിതനാണ്. സന്തോഷും ശശിയും വിവാഹിതരാണ്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…