CRIME

മുൻ കാമുകിയെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ബലാത്സംഗം ചെയ്തു ; ബെംഗളൂരുവിൽ നൃത്താദ്ധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിൽ

23 കാരിയായ മുൻ കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ബലാത്സംഗം ചെയ്ത 28 കാരനായ നൃത്താദ്ധ്യാപകനെ ബെംഗളൂരു പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി തവണയാണ് പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ നൃത്താദ്ധ്യാപകനായ ആൻഡി ജോർജ്, സന്തോഷ് (28), ശശികുമാർ (30) എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് വർഷം മുമ്പ് സമൂഹ മാദ്ധ്യമത്തിലൂടെയാണ് യുവതിയുമായി ആൻഡി ജോർജ് സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇവർ പ്രണയത്തിലാകുകയും സ്വകാര്യ നിമിഷങ്ങളിൽ ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു . എന്നാൽ ജോർജും യുവതിയും തമ്മിലുള്ള ബന്ധം വഷളാകുകയും ഒരു വർഷം മുമ്പ് ഇരുവരും വേർപിരിയുകയും ചെയ്തു. ഇതോടെ ഇയാൾ നേരത്തേയെടുത്ത ഫോട്ടോകൾ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങുകയായിരുന്നു.

പിന്നാലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യണമെങ്കിൽ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ആറ് മാസത്തോളം, ഇയാളും സുഹൃത്തുക്കളായ രണ്ടുപേരും യുവതിയെ ബലാത്സംഗത്തിനിരയാക്കി. ഇതോടെ വിഷാദരോഗത്തിനടിമയായ യുവതി തന്റെ സുഹൃത്തിന്റെ ഉപദേശ പ്രകാരമാണ് പോലീസിൽ പരാതി നൽകിയത്.

പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ ജോർജ് അവിവാഹിതനാണ്. സന്തോഷും ശശിയും വിവാഹിതരാണ്.

Anandhu Ajitha

Recent Posts

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

17 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

11 hours ago