deepika-ranveer
ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പത്താന്‍ എന്ന ചിത്രം കുറച്ച ദിവസങ്ങളായി വിമർശനങ്ങൾക്കിടയിലാണ്. ചിത്രത്തിലെ ഒരു ഗാനരംഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയ ദീപികയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഗാനം ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്.
അതിനിടയിൽ ഇതുപോലുള്ള ഗാനരംഗത്ത് അഭിനയിക്കാന്‍ ദീപികയെ, ഭര്‍ത്താവായ രണ്‍വീര്‍ എങ്ങനെയാണ് അനുവദിച്ചതെന്ന് ചോദിച്ച്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എം നാഗേശ്വര റാവു.
‘കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാന്‍ അനുവദിക്കുന്ന അല്ലെങ്കില്‍ സഹിക്കുന്ന ഇയാള്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്’, എന്നതാണ് ഉദ്യോഗസ്ഥന്റെ ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെ റാവുവിന്റെ പോസ്റ്റ് ട്വിറ്റര്‍ ബാന്‍ ചെയ്തു. ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ നിരവധി പേര്‍ രംഗത്തെതുകയും ചെയ്തു .
അതിനിടയിൽ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയിൽ ‘പത്താനെ’തിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരന്‍. നിരവധി പേരാണ് ഗാനത്തിനെതിരെയും പഠാന്‍ സിനിമയ്ക്ക് എതിരെയും രംഗത്തെത്തിയത് .
ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കിടയിലെ പത്താന്‍ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…