Plus one exam
തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം അടച്ചിട്ടിരുന്ന സ്കൂളുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം മുതലാണ് പ്രവർത്തനമാരംഭിച്ചത്. ക്ലാസുകൾ വൈകിട്ട് വരെയാക്കുകയും ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകാരുടെ വാർഷിക പരീക്ഷ ഈ മാസം (Exams Of 5 To 9 Class Students In Kerala) ആരംഭിക്കും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 30നും ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുൻപേ മറ്റ് ക്ലാസുകളിലെ പരീക്ഷകൾ തീർക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വാർഷിക പരീക്ഷ ഉണ്ടായിരിക്കില്ല. ബാക്കിയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പരീക്ഷാ ടൈംടേബിൾ ഉടൻ പുറത്തിറക്കും. അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിൽ നേരത്തെ ഒൻപത് വരെയുള്ള പരീക്ഷകൾ ഏപ്രിൽ ആദ്യം നടത്താനാണ് ധാരണയായത്.
അതേസമയം ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍ക്ക് പരീക്ഷക്ക് പകരം പഠന നേട്ടം വിലയിരുത്തുന്ന വര്‍ക്ക് ഷീറ്റുകള്‍ തയാറാക്കി നല്‍കും. 22നകം സ്‌കൂളുകളില്‍ ഇവ വിതരണം ചെയ്യണമെന്ന് ഇതിന്റെ ചുമതലയുള്ള സമഗ്രശിക്ഷ കേരളയ്ക്ക് (എസ്എസ്‌കെ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളുടെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ചുമതലയും എസ്എസ്‌കെയ്ക്കാണ്. ചോദ്യപേപ്പര്‍ തയാറാക്കുന്ന നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. ഈമാസം അവസാനം സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചോദ്യപേപ്പര്‍ അച്ചടി നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…