Sunday, May 19, 2024
spot_img

സംസ്ഥാനത്ത് അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകാരുടെ പരീക്ഷ ഈ മാസം 22 മുതൽ; നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വാർഷിക പരീക്ഷ ഇല്ല

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം അടച്ചിട്ടിരുന്ന സ്കൂളുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം മുതലാണ് പ്രവർത്തനമാരംഭിച്ചത്. ക്ലാസുകൾ വൈകിട്ട് വരെയാക്കുകയും ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകാരുടെ വാർഷിക പരീക്ഷ ഈ മാസം (Exams Of 5 To 9 Class Students In Kerala) ആരംഭിക്കും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 30നും ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുൻപേ മറ്റ് ക്ലാസുകളിലെ പരീക്ഷകൾ തീർക്കാനാണ് ലക്ഷ്യമിടുന്നത്.

എന്നാൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വാർഷിക പരീക്ഷ ഉണ്ടായിരിക്കില്ല. ബാക്കിയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പരീക്ഷാ ടൈംടേബിൾ ഉടൻ പുറത്തിറക്കും. അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിൽ നേരത്തെ ഒൻപത് വരെയുള്ള പരീക്ഷകൾ ഏപ്രിൽ ആദ്യം നടത്താനാണ് ധാരണയായത്.

അതേസമയം ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍ക്ക് പരീക്ഷക്ക് പകരം പഠന നേട്ടം വിലയിരുത്തുന്ന വര്‍ക്ക് ഷീറ്റുകള്‍ തയാറാക്കി നല്‍കും. 22നകം സ്‌കൂളുകളില്‍ ഇവ വിതരണം ചെയ്യണമെന്ന് ഇതിന്റെ ചുമതലയുള്ള സമഗ്രശിക്ഷ കേരളയ്ക്ക് (എസ്എസ്‌കെ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളുടെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ചുമതലയും എസ്എസ്‌കെയ്ക്കാണ്. ചോദ്യപേപ്പര്‍ തയാറാക്കുന്ന നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. ഈമാസം അവസാനം സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചോദ്യപേപ്പര്‍ അച്ചടി നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles