Excessive speed! The tractor which was carrying bamboo hit the car behind the trolley; A tragic end for five members of the family
ലഖ്നൗ: മുള കയറ്റി പോകുകയായിരുന്ന ട്രാക്ടർ ട്രോളിക്ക് പിന്നിൽ കാറിടിച്ച് കയറി കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിലിൽ ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ അപകടമുണ്ടായത്. മുളകൾ നിറച്ച ട്രാക്ടർ ട്രോളിയിൽ വേഗതയിൽ എത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. എസ്‌യുവി ഓടിച്ചിരുന്ന കൈലാഷ് (45), ഭാര്യ നീതു (38), ദുഖി (43), ഗുഡ്ഡി (40), റാണി (11) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ലഖ്‌നൗവിൽ നിന്ന് ഗാസിപൂരിലേക്ക് എസ്‌യുവിയിൽ പോകുകയായിരുന്നു കുടുംബം. രാത്രി 11.30ന് ഖദരംപൂർ ഗ്രാമത്തിന് സമീപം ട്രാക്ടർ ട്രോളിയിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുട്ടായതിനാൽ ട്രോളിയിൽ നിന്ന് മുളകൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് ഡ്രൈവർ കണ്ടില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ റൂഫ് പാനൽ തെറിച്ചു പോയി. വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരുടെയും നെഞ്ചിലേക്ക് മുളകൾ തുളച്ചുകയറിയാണ് മരിച്ചത്.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…