India

തോൽപ്പിക്കാൻ സാധിക്കാത്തവരെ അധിക്ഷേപിക്കുക കോൺഗ്രസിന്റെ സ്വഭാവം; ജനപിന്തുണ മോദിക്കൊപ്പം; മൻ കി ബാത്തിൽ രാഷ്ട്രീയമില്ല; കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി നിർമ്മല സീതാരാമൻ

ദില്ലി: തോൽപ്പിക്കാൻ സാധിക്കാത്തവരെ അധിക്ഷേപിക്കുക കോൺഗ്രസിന്റെ സ്വഭാവമാണെന്നും എന്നാൽ ജനപിന്തുണ മോദിക്കൊപ്പമാണെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. മൻ കി ബാത്തിനെ കുറിച്ചുള്ള കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. “മോദി ജനങ്ങളോട് സംസാരിച്ചത് ഒരു ‘പ്രധാന സേവകനെ’ പോലെയാണ് ഒരു പ്രധാനമന്ത്രിയെപ്പോലെയല്ല, സാധാരണക്കാരുടെ കാതലായ വിഷയങ്ങളെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിച്ചു.”- നിർമ്മല സീതാരാമൻ പറഞ്ഞു. “2020-ൽ കൊവിഡ്-19 വ്യാപിച്ചതും പിന്നീട് റഷ്യ-ഉക്രെയ്ൻ (സംഘർഷം) കാരണവും ഉണ്ടായ പ്രശ്‌നങ്ങൾക്കിടയിലും ഇത്തരമൊരു പ്രധാൻ സേവകൻ നമ്മുടെ രാജ്യത്തെ നയിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാമെല്ലാവരും സുരക്ഷിതരാണ്, ഇന്ന് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.” മന്ത്രി കൂട്ടിച്ചേർത്തു.

‘മൻ കി ബാത്ത്’ 100 എപ്പിസോഡുകൾ പൂർത്തിയാക്കിയപ്പോൾ, നിർണായക വിഷയങ്ങളിൽ പ്രധാനമന്തി മൗനം പാലിക്കുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ചൈന അതിർത്തി തർക്കം , അദാനി, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ, ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം തുടങ്ങിയ നിർണായക വിഷയങ്ങളിൽ മൗൻ കി ബാത്ത് (മൗനം) ആണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. എന്നാൽ ‘മൻ കി ബാത്തിലൂടെ’ പ്രധാനമന്ത്രി ഇന്ത്യൻ പൗരന്മാരിലെ നന്മ പുറത്തുകൊണ്ടുവന്നതായി സീതാരാമൻ പറഞ്ഞു. കോൺഗ്രസിന്റെ വിമർശനങ്ങളിൽ കഴമ്പില്ല. അവർ പ്രധാനമന്ത്രിയെ എത്രത്തോളം കുറ്റപ്പെടുത്തുന്നുവോ അത്രയധികം ആളുകൾ അദ്ദേഹത്തെ അനുഗ്രഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

10 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

10 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

10 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

11 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

11 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

12 hours ago