തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന. പൂട്ടിയിട്ടിരുന്ന മുറികളിൽ നിന്ന് കഞ്ചാവ് പിടികൂടി. എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 20 ഗ്രാം കഞ്ചാവ് പിടികൂടിയതായാണ് സൂചന. എഴുപതോളം മുറികളുള്ള ഹോസ്റ്റലിൽ 20 മുറികൾ പരിശോധിച്ചതിൽ 4 മുറികളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. പൂട്ടിയിട്ട മുറികൾ ചവിട്ടിത്തുറന്നാണ് പരിശോധന നടത്തിയത്. വിശദവിവരങ്ങൾ എക്സൈസ് പുറത്തുവിട്ടിട്ടില്ല.
കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ തങ്ങുന്ന ഹോസ്റ്റലാണിത്. നിലവിലെ വിദ്യാർത്ഥികൾക്ക് പുറമെ മുൻവിദ്യാർത്ഥികളും അനധികൃതമായി ഇവിടെ താമസിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് പോലും പരസ്‌പരം പരിചയമില്ല. വാർഡനോ സുരക്ഷാ ജീവനക്കാരനോ ഈ ഹോസ്റ്റലിൽ ഇല്ല. എസ് എഫ് ഐയുടെ കോട്ട എന്നാണ് ഈ ഹോസ്റ്റൽ അറിയപ്പെടുന്നത് തന്നെ.
ഇന്ന് രാവിലെ രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തിയത്. എം ഡി എം എ യും കഞ്ചാവും സൂക്ഷിച്ചിട്ടുണ്ട് എന്നായിരുന്നു എക്സൈസിന് ലഭിച്ച വിവരം. എന്നാൽ മുഴുവൻ മുറിയും പരിശോധിക്കാതെ 20 മുറികൾ മാത്രം പരിശോധിച്ച് സംഘം മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മടങ്ങുകയായിരുന്നു. പിന്നാലെ എസ് എഫ് ഐ ജില്ലാസെക്രട്ടറി സ്ഥലത്തെത്തി സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകരാരും ഉൾപ്പെട്ടിട്ടില്ല എന്ന് മാദ്ധ്യമങ്ങളോട് പറയുകയായിരുന്നു. അടുത്തിടെ കളമശ്ശേരി ഗവ. പോളി ടെക്‌നിക്കിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതും അതിൽ എസ് എഫ് ഐ നേതാക്കൾ പ്രതിയായതും സിപിഎമ്മിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ റെയ്‌ഡിൽ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ഉന്നതർ ഇടപെട്ടു എന്ന ആരോപണമാണ് ഉയരുന്നത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…