കോവിഡ് വാക്സിനു വേണ്ടി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ഒരു സ്ലോട്ട് ലഭ്യമാകുവാൻ കാത്തിരുന്ന് പരിശ്രമിച്ച് വലയുകയാണ് ജനങ്ങൾ. എന്നിട്ടും സർക്കാർ ഹോസ്പിറ്റലുകളിൽ വാക്സിൻ ലഭ്യമാകുന്നില്ല. 100 ഉം 200 ഉം സ്ലോട്ട് കാണിക്കുന്നുണ്ടെങ്കിലും ബുക്ക് ചെയ്യുമ്പോൾ വാക്സിൻ സ്റ്റോക്ക് തീർന്നു എന്ന് കാണിക്കുന്ന ഇന്ദ്രജാലം കേരളത്തിലെ ജനങ്ങൾ കാണാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി.
ഇപ്പോഴിതാ സർക്കാർ സൗജന്യവാക്സിൻ പള്ളി വക പാരിഷ്ഹാളിൽ നടത്തിയിരിക്കുന്നു. കൊല്ലം ശക്തികുളങ്ങര കാവനാട് മുക്കാട് ഹോളിഫാമിലു പള്ളി പാരിഷ്ഹാളിലാണ് ശനിയാഴ്ച സൗജന്യവാക്സിൻ ക്യാമ്പ് നടത്തിയത് എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പള്ളി വഴി രജിസ്റ്റർ ചെയ്ത 500 പേർക്കാണ് വാക്സിൻ നൽകിയത്. ഇത് ആരോഗ്യമന്ത്രി വീണാജോർജ്ജിന്റെ പ്രത്യേക ഇടപെടൽ മൂലമാണെന്നാണ് മനസ്സിലാക്കുന്നത്.
ഹോസ്പിറ്റലുകളിൽ പോലും വാക്സിൻ ലഭ്യമാക്കാതെ പള്ളിക്കമ്മറ്റികൾക്ക് വാക്സിൻ മറിച്ചു നൽകുന്ന ഒരു സമുദായത്തിന് മാത്രമായി വാക്സിൻ നൽകി പ്രീണിപ്പിക്കുന്ന ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത് എന്നത് വളരെയധികം ഞെട്ടിപ്പിക്കുന്ന വിവരം തന്നെയാണ്.
സ്വന്തം സമുദായത്തിനോടും സ്വന്തം മതത്തോടും സ്വന്തം മതത്തിൽ പെട്ട ആളുകളോടും പ്രത്യേകതരം സ്നേഹമുണ്ടെങ്കിൽ ആരോഗ്യമന്ത്രി വീണാജോർജ്ജ് അത് പ്രകടിപ്പിക്കേണ്ടത് ഈ മന്ത്രിപദത്തിൽ ഇരുന്നുകൊണ്ടല്ല. ഈ മന്ത്രിപദം ദുരുപയോഗം ചെയ്തുകൊണ്ടല്ല. മറ്റു ജനങ്ങൾക്ക് വാക്സിൻ നിഷേധിച്ചുകൊണ്ടല്ല.
വീണാജോർജ്ജിന്റെ പ്രത്യേകതാല്പര്യത്തിലൂടെയാണ് പള്ളി കമ്മറ്റിക്ക് വാക്സിനുകൾ നൽകി സൗജന്യവാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതുപോലെ അമ്പലങ്ങൾ കേന്ദ്രീകരിച്ച് വാക്സിൻ ന്നൽകുവാൻ ആരോഗ്യമന്ത്രി വീണാജോർജ്ജ് തയ്യാറാണോ എന്നാണ് ഇപ്പോൾ ജനങ്ങൾക്ക് അറിയേണ്ടത്.
വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വാക്സിനേഷൻ ക്യാമ്പുകൾ ഒരുപാട് സംഘടിപ്പിക്കുന്നുണ്ട് ഇവിടെ. പക്ഷെ അതെല്ലാം സ്വകാര്യാആശുപത്രികളുമായി ചേർന്ന് പെയ്ഡ് വാക്സിനാണ് നൽകുന്നത്. പണം മുടക്കിയാണ് ജനങ്ങൾ വാക്സിൻ സ്വീകരിക്കേണ്ടത്. പക്ഷെ ഇവിടെ ഒരു കൃസ്ത്യൻ പള്ളി കമ്മറ്റി സ്വന്തം സമുദായത്തിൽ പെട്ടവർക്ക് മാത്രം സൗജന്യമായി വാക്സിൻ നൽകുന്നു, അതും കർത്താവിന്റെ അരുമപുത്രിയായ ആരോഗ്യമന്ത്രി വീണാജോർജ്ജിന്റെ ഒത്താശയോടെ. അല്പമെങ്കിലും ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല. പക്ഷെ ജാതിയില്ല മതമില്ല എന്നു പറഞ്ഞ് നടന്ന് സ്വന്തം സമുദായത്തിൽ പെട്ടവരെ മാത്രം പ്രീണിപ്പിക്കാൻ നടക്കുന്ന വീണാജോർജ്ജ് മനസ്സിലാക്കേണ്ടത് നിങ്ങളെ തിരഞ്ഞെടുത്ത കൃസ്ത്യൻ സഭകൾ മാത്രമല്ല എന്നാണ്. സഭയുടെ മുന്നിൽ തൊഴുതുനിന്നാണ് നിങ്ങൾ ഇലക്ഷനിൽ ജയിച്ചതെന്നറിയാം. പക്ഷെ നിങ്ങളെ ജയിപ്പിച്ചതിൽ കൃസ്ത്യനും മുസ്ലീമിനും ഹിന്ദുവിനും ഒരു പങ്കുണ്ട് എന്ന കാര്യം വിസ്മരിക്കരുത്.
ഒരു സ്ലോട്ട് പോലും ലഭ്യമാകാതെ ജനങ്ങൾ നട്ടം തിരിയുന്ന ഈ കാലത്ത് ചട്ടങ്ങൾ പോലും കാറ്റിൽപ്പറത്തി ഒരു സമുദായത്തിന് മാത്രമായി വാരിക്കോരി വാക്സിനുകൾ നൽകുന്ന നിങ്ങളുടെ ഉള്ളിലിരിപ്പ് ജനം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…