India

തൂക്കുകയർ നിർത്തലാകുമോ? വധശിക്ഷക്ക് ബദൽമാർഗ്ഗം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി

ദില്ലി : തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമായ നടപടിയല്ലേയെന്ന് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞ് സുപ്രീം കോടതി. ഇതിനു പകരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് വേദന കുറഞ്ഞ ബദൽ മാർഗങ്ങളുടെ സാധ്യതകൾ തേടാനും സുപ്രീം കോടതി നിർദ്ദേശിച്ചു. കഴുത്തിൽ കുരുക്കിട്ട് വധശിക്ഷ നടപ്പിലാക്കുന്നത് ക്രൂരതയാനിന്ന സുപ്രീംകോടതി നിർദേശിച്ചു. അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണെന്നും തൂക്കിലേറ്റുമ്പോൾ ഈ മൗലിക അവകാശം ഹനിക്കപ്പെടുന്നുവെന്നും മുൻനിർത്തി തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.അതെ സമയം ഹർജിയിൽ, ബദൽ ശിക്ഷാ മാർഗങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. വെടിവച്ചു കൊല്ലുക, ഇഞ്ചക്ഷൻ നൽകി കൊല്ലുക, ഇലക്ട്രിക് കസേര തുടങ്ങിയവയാണ് ഹർജിയിൽ സൂചിപ്പിച്ചിട്ടുള്ള ബദൽ വധശിക്ഷാ മാർഗങ്ങൾ.

തൂക്കിലേറ്റിയുള്ള വധശിക്ഷയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാനും സന്നദ്ധമാണെന്ന് കോടതി പറഞ്ഞു. തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ ലഭ്യമാണെങ്കിൽ അവയെക്കുറിച്ച് കോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിക്ക് കോടതി നിർദ്ദേശം നൽകി. ഹർജിയിൽ ഇനി മേയ് രണ്ടിനു തുടർവാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

Anandhu Ajitha

Recent Posts

“വയനാട്ടിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി !”-ഗുരുതരാരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി !

ബെളഗാവി : വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ, കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടിയെന്ന…

36 mins ago

ഏഴ് എ എ പി എം പിമാരെ കാണാനില്ല ! പാർട്ടി വൻ പ്രതിസന്ധിയിൽ

ദില്ലിയിൽ ബിജെപി അധികാരത്തിലേക്ക് ! എ എ പി യും കോൺഗ്രസ്സും തീർന്നു I CONGRESS DELHI PCC

57 mins ago

തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കാക്കനാട് സ്വദേശി മുഹമ്മദ് ഷാജി അറസ്റ്റിൽ

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട 51 കാരൻ അറസ്റ്റിൽ. കാക്കനാട് സ്വദേശി മുഹമ്മദ് ഷാജിയാണ് അറസ്റ്റിലായത്.…

1 hour ago

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷയില്‍ വാദം നാളെ

കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നാളെ വാദം നടക്കും. ആദ്യ…

2 hours ago

ബിജെപിയുടെ വിജയമന്ത്രം ഇത് ! |BJP|

മോദിഭരണത്തിൽ അമ്പരന്ന് വിദേശ നേതാക്കൾ ; ബിജെപിയുടെ വിജയരഹസ്യം പഠിക്കാൻ രാജ്യങ്ങളിൽ നിന്നുള്ള 20 നേതാക്കൾ ഇന്ത്യയിലേയ്ക്ക് എത്തുന്നു |NARENDRA…

2 hours ago

‘ആറു വർഷം മുൻപു നടത്തിയ വിധിപ്രസ്താവത്തിൽ എനിക്ക് തെറ്റുപറ്റി, തിരുത്തണം’; മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ: ആറു വർഷം മുൻപ് താൻ നടത്തിയ വിധിപ്രസ്താവനയിൽ പിഴവുണ്ടായെന്നും അത് പുനഃപരിശോധിക്കപ്പെടണമെന്നും ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്…

2 hours ago