ജിദ്ദ: ഹെറോയിന്‍ മയക്കുമരുന്ന് സൗദിയിലേക്ക് കടത്തുവാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളുടെ വധശിക്ഷ രാജകല്‍പ്പന അനുസരിച്ച് നടപ്പാക്കി. ജിദ്ദയില്‍ ആണ് ശിക്ഷ നടപ്പാക്കിയത്. കോടതികള്‍ ശിക്ഷ ശരിവെച്ചതിൻ്റെ അടിസ്ഥാനത്തില്‍ രാജകല്‍പ്പന അനുസരിച്ചാണ് വധശിക്ഷ നല്‍കിയത്.
മുഹമ്മദ് അക്ബര്‍ മുഹമ്മദ് റമളാന്‍, ഗുലാം ഖമര്‍ ഗുലാം ഹുസൈന്‍ എന്നീ പാക്ക് സ്വദേശികളുടെ ശിക്ഷയാണ് നടപ്പാക്കിയത്. നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ സൗദിയിലേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പിടിയിലാവുയായിരുന്നു. തിങ്കളാഴ്ച രാവിലെ വധശിക്ഷക്ക് വിധേയമാക്കിയ കാര്യം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്
കേസില്‍ പ്രതികളെ ചോദ്യം ചെയ്യുകയും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു. കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് കീഴ്കോടതിയുടെ വിധി അപ്പീല്‍ കോടതിയും സൂപ്രീം കോടതിയും ശരിവെക്കുകയും ശരീഅത്ത് നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ രാജകല്‍പന വരികയും ചെയ്ത സാഹചര്യത്തിലാണ് ജിദ്ദയില്‍ വെച്ച് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…