UttarPradesh-Goa-Manipur-Uttarakhand-Punjab-Election-Result-Updates
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്നത്തോടെ പൂർത്തിയാകുകയായണ്. ഉത്തർപ്രദേശിലെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് പൂർത്തിയായി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10-നാണ്. ഈ ഘട്ടത്തിൽ എക്‌സിറ്റ് പോളുകൾ എന്താണ് പറയുന്നതെന്ന് അറിയാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ നോക്കാം. ബിജെപി തന്നെ എന്നാണ് ടൈംസ് നൗ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ബിജെപിക്ക് 262-277 ഇടയിൽ സീറ്റ് ലഭിക്കും.
ഉത്തരാഖണ്ഡ് :
ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൌ സര്‍വേ. നിലവില്‍ അധികാരത്തിലുള്ള ബിജെപി 37 സീറ്റുകള്‍ നേടി നിലനിര്‍ത്തുമെന്നാണ് പ്രവചനം. ടുഡെയ്‍സ് ചാണക്യ – ന്യൂസ് 24 സര്‍വേ പ്രകാരവും ബിജെപിക്ക് തന്നെയാണ് ഉത്തരാഖണ്ഡില്‍ മുന്‍തൂക്കം. ബിജെപി 43 സീറ്റുകളും കോണ്‍ഗ്രസ് 24 സീറ്റുകളും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.
ടൈംസ് നൌ സര്‍വേ :
കോണ്‍ഗ്രസ് – 31
ആം ആദ്‍മി പാര്‍ട്ടി – 1
മറ്റുള്ളവര്‍ -1
പഞ്ചാബ് :
ഇതുവരെ പുറത്തുവന്ന നാല് എക്സിറ്റ് പോള്‍ സര്‍വേകള്‍ പ്രകാരം പഞ്ചാബില്‍ ആം ആദ്‍മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് പറയപ്പെടുന്നത്. പോൾ സ്ട്രാറ്റ്, റിപ്പബ്ലിക് – പി മാർക്ക്, ജെൻ കി ബാത്ത്, ആക്സിസ് മൈ ഇന്ത്യ എന്നീ സര്‍വേകളിലാണ് ആം ആദ്‍മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പറയപ്പെടുന്നത്. ശക്തികേന്ദ്രങ്ങൾ കോണ്‍ഗ്രസിനെ കൈവിടുമെന്നാണ് വിലയിരുത്തൽ.
ഗോവ :
ഗോവയിൽ ആർക്കും ഭൂരിപക്ഷമില്ലെന്ന് മൂന്ന് സർവ്വേകൾ. ബിജെപിക്കും കോണ്‍ഗ്രസിനും 13 മുതല്‍ 17 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പബ്ലിക് – പി മാര്‍ക് സര്‍വേ പറയുന്നത്. ടൈംസ് നൌ – വീറ്റോ സര്‍വേ അനുസരിച്ച് കോണ്‍ഗ്രസിന് ബിജെപിയെ അപേക്ഷിച്ച് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും കേവല ഭൂരിപക്ഷമുണ്ടാവില്ല.
മണിപ്പൂര്‍ :
27 മുതല്‍ 31 വരെ സീറ്റുകള്‍ നേടി മണിപ്പൂര്‍ ബിജെപി തന്നെ നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടി.വി – പി മാര്‍ക്ക് സര്‍വേ പ്രവചിക്കുന്നു. നിലവില്‍ ബിജെപിക്ക് 21 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് 28 സീറ്റുകളുണ്ടായിരുന്നെങ്കിലും അധികാരത്തിലെത്തിനായില്ല. ഇത്തവണ ഒറ്റയ്‍ക്ക് ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
ഉത്തർപ്രദേശ് :
ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക്ക് ടി.വി – പി മാര്‍ക്ക് സര്‍വേ പ്രവചിക്കുന്നു. സമാജ്‍വാദി പാര്‍ട്ടി അധികാരത്തിലെത്തില്ലെന്നാണ് സര്‍വേ ഫലം. സീറ്റ് നിലകളിലെ പ്രവചനം ഇങ്ങനെ.
ഉത്തരാഖണ്ഡ് : ബിജെപി : 37
കോൺഗ്രസ്: 31
ഉത്തർപ്രദേശ് റിപ്പബ്ലിക്ക് പോൾ ഫലം : ബിജെപി : 240
എസ് പി: 140
ബിഎസ്പി: 17
കോൺഗ്രസ്: 4
ഗോവ റിപ്പബ്ലിക്ക് പോൾ ഫലം : ബിജെപി : 13-17
കോൺഗ്രസ്: 13-17
ടിഎംസി : 4
പഞ്ചാബ് എബിപി പോൾ ഫലം
ബിജെപി : 7-13
കോൺഗ്രസ്: 22- 28
എഎപി:51-61
എസ്എഡി: 20-26
മണിപ്പൂര്‍ : എക്സിറ്റ് പോള്‍ സര്‍വേ :
ബിജെപി 27 – 31
കോണ്‍ഗ്രസ് 11 – 17
എന്‍പിപി 6 – 10
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…