കൊല്ലം കുണ്ടറ സ്വദേശിയും ചിക്കാഗോയിലെ നായർ അസോസിയേഷന്റെ അംഗവുമായ ജി കെ പിള്ളയുടെ മകൻ അശ്വിൻ ജി പിള്ള അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച (നവംബർ 13) ആയിരുന്നു അന്ത്യം. 34 വയസായിരുന്നു. അമേരിക്കയിലെ ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ആർലിങ്ടൻ ഹൈറ്റ്സിൽ ആയിരുന്നു താമസം.
ടെക്നോളജിക്കൽ പ്രൊഫഷണലായി ജോലി ചെയ്തിരുന്ന അശ്വിൻ, നല്ലൊരു ഗായകനും പ്രഭാഷകനും കൂടിയായിരുന്നു. ചിക്കാഗോയിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു അശ്വിൻ.
ഏറെ കാലമായി അമേരിക്കയിലെ ഹിന്ദു സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ ജി കെ പിള്ളയുടെ മകനാണ് അന്തരിച്ച അശ്വിൻ. ചിക്കാഗോയിലെ ഗീതാമണ്ഡലത്തിന്റെ മുൻ പ്രസിഡന്റും നായർ അസോസിയേഷന്റെ സ്ഥാപകാംഗവുമാണ് ജി കെ പിള്ള. അമ്മ: പദ്മ പിള്ള, സഹോദരൻ: പരേതനായ അഖിൽ ജി പിള്ള.
സംസ്കാരം നവംബർ 17ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ചിക്കാഗോയിലെ ബർട്ലറ്റ്ൽ നടക്കും
ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…
എറണാകുളം : മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുട്ടികളാണ് ഇന്ന് അറിവിന്റെ മുറ്റത്തേക്ക്…
കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ ആശങ്കാകുലനാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ തടയാൻ…
ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ 100 കിലോ ലഡ്ഡുവിന് ഓർഡർ നൽകി കോൺഗ്രസ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ…