Sunday, May 12, 2024
spot_img

അമേരിക്കയിലെ പ്രവാസി മലയാളി അശ്വിൻ ജി പിള്ള അന്തരിച്ചു; സംസ്കാരം നവംബർ 17ന്

കൊല്ലം കുണ്ടറ സ്വദേശിയും ചിക്കാഗോയിലെ നായർ അസോസിയേഷന്റെ അംഗവുമായ ജി കെ പിള്ളയുടെ മകൻ അശ്വിൻ ജി പിള്ള അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച (നവംബർ 13) ആയിരുന്നു അന്ത്യം. 34 വയസായിരുന്നു. അമേരിക്കയിലെ ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ആർലിങ്ടൻ ഹൈറ്റ്സിൽ ആയിരുന്നു താമസം.

ടെക്നോളജിക്കൽ പ്രൊഫഷണലായി ജോലി ചെയ്തിരുന്ന അശ്വിൻ, നല്ലൊരു ഗായകനും പ്രഭാഷകനും കൂടിയായിരുന്നു. ചിക്കാഗോയിലെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു അശ്വിൻ.

ഏറെ കാലമായി അമേരിക്കയിലെ ഹിന്ദു സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായ ജി കെ പിള്ളയുടെ മകനാണ് അന്തരിച്ച അശ്വിൻ. ചിക്കാഗോയിലെ ഗീതാമണ്ഡലത്തിന്റെ മുൻ പ്രസിഡന്റും നായർ അസോസിയേഷന്റെ സ്ഥാപകാംഗവുമാണ് ജി കെ പിള്ള. അമ്മ: പദ്‌മ പിള്ള, സഹോദരൻ: പരേതനായ അഖിൽ ജി പിള്ള.

സംസ്കാരം നവംബർ 17ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ചിക്കാഗോയിലെ ബർട്‌ലറ്റ്ൽ നടക്കും

Related Articles

Latest Articles