Categories: IndiaNATIONAL NEWS

ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനം; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മുകശ്മീർ ഡിജിപി

ജമ്മു: ജമ്മുവിലെ വ്യോമസേന വിമാനത്താവളത്തിലുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. ഭീകരര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം എയർ ഫോഴ്‌സ് ഡ്രോൺ ആക്രമണത്തിന്റെ സാധ്യത പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന വ്യോമസേനാ, പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഉന്നതതല യോഗം വ്യോമസേനാ കേന്ദ്രത്തില്‍ നടന്നു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റര് ദൂരെയുള്ള സ്ഥലങ്ങളില്‍വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായാണു റിപ്പോര്‍ട്ട്. സ്‌ഫോടനത്തിൽ രണ്ടുപേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. സ്ഫോടനം നടന്നിടത്ത് ഉപകരണങ്ങള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്ന് ഡിഫെന്‍സ് പി.ആര്‍.ഒ ലെഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

7 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

8 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

8 hours ago