Thursday, May 2, 2024
spot_img

ജമ്മുവിലെ എയർഫോഴ്സ് സ്റ്റേഷനിൽ ഇരട്ട സ്ഫോടനം; ആളപായമില്ല, പരിശോധന തുടരുന്നു

ശ്രീനഗര്‍: ജമ്മുവിലെ എയർഫോഴ്സ് സ്റ്റേഷനിൽ ഇരട്ട സ്ഫോടനം. ഇന്ത്യന്‍ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള സത്വാരി എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ പുലര്‍ച്ചെ 1:50 ഓടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. അഞ്ച് മിനിറ്റിന്‍റെ ഇടവേളകളിലായിരുന്നു സ്ഫോടനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. എയർഫോഴ്സ് സ്റ്റേഷനിലെ വിമാനത്താവളത്തിന്‍റെ സാങ്കേതിക വിഭാഗത്തിന്‍റെ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവയും സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.

ജമ്മു എയര്‍പോര്‍ട്ട് റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. ചില സമയങ്ങളില്‍ ഇവിടെ യാത്രക്കാരുടെ ഫ്‌ളൈറ്റ് പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറികള്‍ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അതേസമയം, കശ്മീരിലെ നര്‍വാള്‍ പ്രദേശത്ത് നിന്നും അഞ്ച് കിലോ ഐഇഡിയുമായി ഒരു ഭീകരനെ പൊലീസ് പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles