Kerala

ശബരിമല തിരുവാഭരണ പാതയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി;സ്ഥിതി ഗുരുതരമെന്ന്‌ തിരുവാഭരണ പാത സംരക്ഷണ സമിതി; അട്ടിമറി അന്വേഷിക്കണം

റാന്നി: തിരുവാഭരണ പാതയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ കൊണ്ടുപോകേണ്ടിയിരുന്ന വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിന് അടിയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

ശബരിമലയിൽ പോയിട്ടുള്ള തിരുവാഭരണം അടങ്ങിയ പേടകങ്ങൾ തിരികെ ഇരുപത്തിയൊന്നാം തീയതി വെളുപ്പിന് നാലുമണിക്ക് തിരികെ പോകുന്ന പാലത്തിന്റെ അടിവശത്തായി തുണിനോട് ചേർന്ന് സ്‌ഫോടക വസ്തുക്കൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആറ് ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്.

ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഉള്ളവർ പരിശോധന നടത്തി. പോലീസ് മഹസർ തയ്യാറാക്കി സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു. പോലീസ് സൂപ്രണ്ട് ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു.

അതേസമയം ഇത് വളരെ ഗുരുതരമായ ഒരു വിഷയമാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി പറഞ്ഞു. മാത്രമല്ല വളരെ ആശങ്കയോടെയാണ് ഇതിനെ കാണുന്നതെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രസിഡന്റ് പി ജി ശശികുമാര വർമ്മയും, ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയും പറഞ്ഞു.

മാത്രമല്ല പേങ്ങാട്ടു കടവിൽ സന്ദർശനം നടത്തി പോലീസുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇതിന്റെ പിന്നിലുള്ള ലക്ഷ്യം എന്താണ് എന്നത് കണ്ടെത്തുകയും അട്ടിമറി ലക്ഷ്യം പിന്നിലുണ്ടോ എന്ന് കണ്ടെത്തണമെന്നും മറ്റുവിഷയങ്ങളിലേക്ക് പോകാതെ പോലീസ് മാതൃകപരമായി നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Anandhu Ajitha

Recent Posts

നാസയെ കടത്തി വെട്ടാൻ റഷ്യൻ ബഹിരാകാശ ഏജൻസി !ഐഎസ്എസിൽ നിന്ന് സ്വന്തം മൊഡ്യുളുകൾ അടർത്തിയെടുക്കും

ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…

1 hour ago

30 വർഷമായി മനുഷ്യ കുഞ്ഞ് ജനിക്കാത്ത ഒരു ഗ്രാമം ! ഒടുവിൽ ആ മഹാത്ഭുതം !

ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…

1 hour ago

അർദ്ധരാത്രി ബഹിരാകാശത്ത് നിന്ന് റേഡിയോ സിഗ്നൽ !! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…

1 hour ago

പലസ്തീനികളെ കാട്ടി ഹമാസ് ഫണ്ട് പിരിക്കുന്നു !! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…

1 hour ago

വിജയത്തിന് ഇതല്ലാതെ വേറെ വഴിയില്ല | SHUBHADINAM

പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

2 hours ago

പെഷവാറിൽ ജലക്ഷാമവും പകർച്ചവ്യാധി ഭീതിയും: 84% കുടിവെള്ളവും മലിനമെന്ന് റിപ്പോർട്ട്; പോളിയോ ഭീഷണിയിൽ നഗരം

പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…

12 hours ago