ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “നേമത്തോണം” ഓണാഘോഷ പരിപാടി നാളെ നടക്കും. കൈമനം ശ്രീ വിനായക ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പരമ്പരാഗത ആഘോഷങ്ങൾക്കൊപ്പം വിപുലമായ ജനക്ഷേമ പ്രവർത്തനങ്ങളും നടക്കും.
“നേമത്തോണം” ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുടെയും, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഉപകരണങ്ങളുടെയും വിതരണവും ഉണ്ടായിരിക്കും. കാൻസർ രോഗികൾക്ക് ഓണക്കോടി, ഓണ കിറ്റ് എന്നിവ നൽകുന്നതിന് പുറമെ നേമം നിയോജക മണ്ഡലത്തിലെ എൽ പി / യു പി സ്കൂൾ കുട്ടികൾക്കായുള്ള സ്പോർട്ട്സ് കിറ്റും, ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഓണക്കോടികളുടെ വിതരണവും ഉണ്ടായിരിക്കും.
അത്ത പൂക്കളവും, ഓണപ്പാട്ടും, തിരുവാതിരയും, കലാ കായിക വിനോദങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള പരിപാടി രാവിലെ ഒമ്പത് മണി മുതലാണ് ആരംഭിക്കുന്നത്. പരിപാടി ഉച്ചയ്ക്ക് ഓണ സദ്യയോട് കൂടി അവസാനിക്കും.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…