ഡി കെ ശിവകുമാർ പരിപാടിയിൽ പ്രസംഗിക്കുന്നു
ദില്ലി : സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക ഹിമാചല്‍പ്രദേശ് തെലങ്കാന സർക്കാരുകൾ. കര്‍ണാടകയില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സാന്നിധ്യത്തിലാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്. ഹൈദരബാദിൽ രേവന്ദ് റെഡ്ഢിയുടെയും ഹിമാചൽ പ്രദേശിൽ സുഖ്വീന്ദർ സിങ് സുഖുവിൻ്റെയും സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളിൽ വന്ദേമാതരം മുഴുവൻ പാടി. എന്നാൽ തമിഴ്നാട് സർക്കാരിൻറെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേ മാതരം പൂർണമായി ഒഴിവാക്കി. മുഖ്യമന്ത്രി ജോസഫ് വിജയ് പതാക ഉയർത്തുന്ന സമയം ദേശീയ ഗാനം മാത്രമാണ് ആലപിച്ചത്.
ദില്ലിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടി. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടയ്ക്കുകയറി തടസപ്പെടുത്താൻ നോക്കിയെങ്കിലും ഗാനം നിർത്തിയില്ല. വന്ദേമാതരം ബിൽ പാർലമെന്റിൽ വന്നപ്പോൾ അതിനെതിരേ ശക്തമായി നിലകൊണ്ട പാർട്ടിയായിരുന്നു കോൺഗ്രസ്. രാജ്യത്ത് കൂടുതൽ വിഭജനം സൃഷ്ടിക്കാൻ വന്ദേമാതരം ബിൽ കാരണമാകുമെന്നായിരുന്നു കോൺഗ്രസ് നിലപാട്.
അതേസമയം കേരളത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ആലപിച്ചത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് കൊണ്ട് വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു. APCCF നിര്‍ദേശ പ്രകാരമാണ് ആലപിച്ചതെന്ന് എസ്റ്റേറ്റ് വിഭാഗം നല്കിയ വിശദീകരണം.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…