Featured

വിധേയത്വം പഴങ്കഥ !! ഇന്ന് ഭാരതം ആരെയും ഭയക്കാത്ത സ്വതന്ത്രശക്തിയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ഇന്ന് ആരെയും ഭയക്കാതെ ദേശീയ താത്പര്യത്തിനും ആഗോളനന്മയ്ക്കുമായി ശരിയായത് ചെയ്യുന്ന ലോകശക്തിയാണ് ഭാരതമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ന് രാജ്യത്തിന്റെ തീരുമാനങ്ങളെയും താത്പര്യങ്ങളെയും ഏകപക്ഷീയമായി എതിർക്കാനോ തള്ളാനോ ആരെയും അനുവദിക്കില്ലെന്നും അതേസമയം തന്നെ തങ്ങളുടെ തീരുമാനം അവരെ അടിച്ചേൽപ്പിക്കാനോ അനുസരിപ്പിക്കാനോ ശ്രമിക്കില്ലെന്നും മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവേ എസ്. ജയശങ്കർ വ്യക്തമാക്കി.

“ആഗോളവൽക്കരണ കാലത്ത് സാങ്കേതികവിദ്യയും പാരമ്പര്യവും ഒരുമിച്ച് മുന്നേറണം. ഭാരതം പുരോഗമിക്കേണ്ടത് അനിവാര്യമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. പക്ഷേ അത് അതിന്റെ ഭാരതീയത നഷ്ടപ്പെടാതെ വേണം പുരോഗതി കൈവരിക്കേണ്ടത്. എങ്കിൽ മാത്രമേ നമുക്ക് ഒരു ബഹുധ്രുവലോകത്തിലെ ഒരു മുൻനിര ശക്തിയായി ഉയർന്നുവരാൻ സാധിക്കുകയുള്ളു.യുവതലമുറ രാജ്യത്തിന്റെ പൈതൃകത്തിന്റെ മൂല്യത്തെയും പ്രാധാന്യത്തെയും കുറിച്ച് പൂർണ്ണമായി ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.

സ്വാതന്ത്ര്യത്തെ ഒരിക്കലും നിഷ്പക്ഷതയുമായി കൂട്ടിക്കുഴയ്ക്കരുത്. അത് രൂപപ്പെടാൻ, ഭയക്കാതെ നമ്മുടെ ദേശീയ താൽപ്പര്യത്തിനും ആഗോള നന്മയ്ക്കുമായി ശരിയായത് ഞങ്ങൾ ചെയ്യും.
ഭാരതം ഇന്ന് ഒരു നിർണായക ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ദാരിദ്ര്യം, വിവേചനം, അവസരങ്ങളുടെ അഭാവം തുടങ്ങിയ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ലോകരാജ്യങ്ങൾക്ക് ഇടയിൽ ഇന്ത്യ ഒരു സ്വതന്ത്ര ശക്തിയായി ഇതിനോടകം അടയാളപ്പെടുത്തി . എന്നാൽ സ്വാതന്ത്ര്യം എന്നതിനെ നിഷ്പക്ഷതയായി ആരും കരുതരുത്. ഇന്ന് ആഗോള നന്മയ്ക്കായി പ്രതിജ്ഞാബദ്ധനായ നിർണായക ശക്തിയായി ഭാരതം മാറി.”- എസ. ജയശങ്കർ പറഞ്ഞു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

9 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

10 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

10 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

12 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

12 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

12 hours ago