India

സുപ്രീംകോടതിയിൽ അസാധാരണ രംഗങ്ങൾ; ജഡ്ജിമാർക്ക് നേരെ കേസ് ഫയലുകൾ എറിഞ്ഞ് ഹർജിക്കാരന്റെ അതിക്രമം

ദില്ലി : സുപ്രീം കോടതിയിൽ ജഡ്ജിമാർക്കും ചീഫ് ജസ്റ്റിസിനുമെതിരെ ഹർജിക്കാരന്റെ അതിക്രമവും അസഭ്യവർഷവും. കോടതി മുറിക്കുള്ളിൽ വെച്ച് ജഡ്ജിമാർക്ക് നേരെ കേസ് ഫയലുകൾ എറിഞ്ഞും ചീഫ് ജസ്റ്റിസിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചും അസാധാരണമായ രീതിയിൽ ബഹളമുണ്ടാക്കിയ ഹർജിക്കാരനെ സുപ്രീം കോടതി സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ പിടികൂടി പുറത്താക്കി. ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന് മുന്നിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അലഹബാദ് ഹൈക്കോടതി തന്റെ റിട്ട് ഹർജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പ്രബൽ പ്രതാപ് എന്ന ഹർജിക്കാരനാണ് കോടതിയിൽ അക്രമസ്വഭാവം കാണിച്ചത്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷൻ 173(4) പ്രകാരമുള്ള തന്റെ അപേക്ഷ സ്വകാര്യ പരാതിയായി മാറ്റിയ ഹൈക്കോടതി നടപടിക്കെതിരെയാണ് ഇയാൾ നേരിട്ട് ഹാജരായി അപ്പീൽ നൽകിയത്. കേസ് വാദത്തിനായി എടുത്തപ്പോൾ തന്നെ ബെഞ്ചിന് നേരെ തിരിഞ്ഞ ഹർജിക്കാരൻ, “ജുഡീഷ്യൽ ജീവനക്കാരാ, ലഖ്‌നൗ വികാസ് നഗർ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു” എന്ന് അഹങ്കാരത്തോടെ പറയുകയായിരുന്നു. ഇതിൽ അമ്പരന്ന ജസ്റ്റിസ് വിശ്വനാഥൻ, “നിങ്ങൾ ഞങ്ങളോട് ഉത്തരവിടുകയാണോ?” എന്ന് തിരിച്ചു ചോദിച്ചയുടൻ പ്രകോപനമൊന്നുമില്ലാതെ ഇയാൾ കയ്യിലിരുന്ന കേസ് പേപ്പറുകൾ ജഡ്ജിമാരുടെ നേർക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസിനെതിരെ അസഭ്യവർഷം നടത്തുകയും ചെയ്തു.

വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ചയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന് മുൻപ് തന്നെ സുപ്രീം കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ രംഗത്തെത്തുകയും ഇയാളെ ബലമായി കീഴ്പ്പെടുത്തി കോടതി മുറിക്ക് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഈ അപ്രതീക്ഷിത സംഭവങ്ങൾക്കിടയിലും കടുത്ത ആത്മസംയമനം പാലിച്ച ജഡ്ജിമാർ, യാതൊരു പ്രതികരണത്തിനും മുതിരാതെ ക്രോസ് ലിസ്റ്റിലെ ബാക്കി കേസുകളുടെ വാദം കേൾക്കുന്നതിലേക്ക് കടന്നു.

നീതിപീഠത്തിന് നേരെ സുപ്രീം കോടതിയിൽ ഉണ്ടാകുന്ന ആദ്യത്തെ സംഭവമല്ലിത്. കഴിഞ്ഞ വർഷം ഒക്ടോബറിലും സമാനമായ രീതിയിൽ ഒരു അഭിഭാഷകൻ കോടതി നടപടികൾക്കിടയിൽ മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ചെരുപ്പൂരിയെറിയാൻ ശ്രമിച്ചിരുന്നു. അന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഈ അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ മുൻ ചീഫ് ജസ്റ്റിസ് ഗവായി പിന്നീട് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശിക്കുകയാണ് ചെയ്തത്. ഇന്നത്തെ സംഭവത്തിൽ പ്രതിക്കെതിരെ കോടതി അലക്ഷ്യ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.,

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

20 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

20 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

20 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

1 day ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

1 day ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

2 days ago