സാവരിയ
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് തെളിയിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയുടെ ശരീരമാസകലം അതിശക്തമായ മർദനമേറ്റ പാടുകളുണ്ടെന്നും നട്ടെല്ലിന് ഗുരുതരമായ പൊട്ടലുണ്ടെന്നുമാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനവിനെ ഉസ്ബെക്കിസ്ഥാൻ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദേശത്ത് വെച്ച് നടന്ന അതിക്രൂരമായ ഈ കൊലപാതകത്തിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന് പുറമെ കേരള പോലീസും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് നിലവിൽ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാലും അന്താരാഷ്ട്ര ഏജൻസികളുടെ സഹായം ആവശ്യമുള്ളതിനാലും കേസ് അന്വേഷണം ഉടൻ തന്നെ സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് സാധ്യത. അന്വേഷണത്തിന്റെ ഭാഗമായി സാവരിയയുടെ മാതാപിതാക്കളുടെ വിശദമായ മൊഴി വരും ദിവസങ്ങളിൽ പോലീസ് രേഖപ്പെടുത്തും.
സാവരിയയെ പ്രതി സദറുൽ അനാം മതം മാറാൻ നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും ഇത് പെൺകുട്ടി ശക്തമായി എതിർത്തതാണ് അതിക്രൂരമായ മർദനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്ത്യൻ എംബസി വഴി ഉസ്ബെക്കിസ്ഥാൻ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങളും എഫ്ഐആർ പകർപ്പും ശേഖരിക്കാനുള്ള നടപടികൾ ഹരിപ്പാട് പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, കൊലക്കുറ്റം ചുമത്തപ്പെട്ട പ്രതിയായ സദറുൽ അനാമിന്റെ രക്ഷിതാക്കൾ നിയമനടപടികൾക്കായി നാട്ടിൽ നിന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് തിരിച്ചു കഴിഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘം തയ്യാറാക്കിയ വിശദമായ ഇൻക്വസ്റ്റ് റിപ്പോർട്ട് ലഭിക്കുന്നതോടെ അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…