Health

കൺ തടങ്ങളിലെ കറുപ്പ് നിങ്ങളെ വല്ലാതെ അലട്ടുന്നുവോ?? ഇതുവരെയും പരിഹാരമായില്ലെങ്കിൽ കറുപ്പ് അകറ്റാൻ ഇതാ ചില നുറുങ്ങ് വഴികൾ

ഒട്ടുമിക്കപേർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പ്. ഉറക്കക്കുറവ്, പോഷകക്കുറവ്, മനപ്രയാസം എന്നിങ്ങനെ പല കാരണങ്ങളാൽ കണ്ണിന് ചുറ്റും കറുപ്പ് നിറം സാധാരണയായി വരാം. കൂടാതെ, സൂര്യകിരണം, കമ്പ്യൂട്ടർ, ടിവി, ഫോൺ തുടങ്ങിയവയിൽ കുടുതൽ സമയം ചിലവഴിക്കുന്നതും കണ്ണിന് ചുറ്റും കറുപ്പ് പടരുന്നതിന് കാരണമാകുന്നു. ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്. യുവി രശ്മികളിൽ നിന്നും കണ്ണിനെ രക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.

കണ്ണിന് ചുറ്റുമുള്ള ഈ കറുപ്പകറ്റാന്‍ നിരവധി മാർഗങ്ങൾ പരീക്ഷിച്ചു നോക്കാറുള്ളവരാണ് എല്ലാവരും. കൺത്തടങ്ങളിലെ ഈർപ്പവും ജലാംശവും നിലനിർത്തുകയാണ് കറുപ്പുനിറം പടരാതിരിക്കാനുള്ള എളുപ്പവഴി. കണ്ണിനു താഴെ രക്തം കുമിഞ്ഞുകൂടുന്നത് തടയാൻ, ദിവസം രണ്ടുതവണ വിരലുകൾ കൊണ്ട് ഈ ഭാഗം ലഘുവായി മസാജ് ചെയ്യുന്നതും നല്ലതാണ്.

കൂടാതെ കറുപ്പ് നിറം മാറാന്‍ വെള്ളരിക്ക മികച്ചതാണ്. വെള്ളരിക്കാനീര് കണ്ണിന് ചുറ്റും പുരട്ടുകയോ വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്ണിന് ചുറ്റും വയ്‌ക്കുകയോ ചെയ്യാം. വൈറ്റമിന്‍ സി, മഗ്‌നീഷ്യം, അയണ്‍, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയായ വെള്ളരിക്ക, സൗന്ദര്യസംരക്ഷണത്തിന് വലിയ പങ്ക് വഹിക്കുന്നുണ്ട്. നിറം വര്‍ദ്ധിപ്പിക്കാനും മികച്ചതാണ് വെള്ളരിക്ക. നാരങ്ങാനീരും വെളളരിക്കയും ചേര്‍ത്ത് കണ്ണിന് താഴെ പുരട്ടുന്നതും കറുപ്പ് നിറം അകറ്റും.

കൂടാതെ, കൺത്തടങ്ങൾ വീർത്തുവരുന്നതും കറുപ്പ് നിറം വരുന്നതും തടയാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എൻസൈമുകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. കിഴങ്ങ് മുറിച്ച് കൺതടങ്ങളിൽ പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് നല്ല ഒരു പരിഹാരമാണ്. നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്‌ക്കുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറും. തക്കാളിനീരു കൺപോളകൾക്ക് മുകളിൽ പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പു നിറമകറ്റും. ഇവയെല്ലാം പരീക്ഷിച്ചു നോക്കാവുന്ന മാര്‍ഗങ്ങളാണ്.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

20 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

21 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

1 day ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

1 day ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

1 day ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

1 day ago