ആരാധകൻ ഫാബിഞ്ഞോയ്ക്ക് ആഡംബര വാച്ച് സമ്മാനിക്കുന്നു
റിയാദ് : ടീമിനായി മികച്ച പ്രകടനം നടത്തിയതിന് അൽ ഇത്തിഹാദ് താരം ഫാബിഞ്ഞോയ്ക്ക് ആഡംബര റോളക്സ് വാച്ച് സമ്മാനിച്ച് ആരാധകൻ. അൽ റയീദ് ക്ലബ്ബിനെതിരെ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വമ്പൻ ജയം നേടിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ആരാധകന്റെ വിലയേറിയ സമ്മാനം ലഭിച്ചത്. സാധാരണ മത്സരത്തിനു ശേഷം ആരാധകർക്ക് ജഴ്സിയടക്കം സമ്മാനിക്കുന്ന ഫാബിഞ്ഞോ, ആരാധകനിൽ നിന്ന് ലഭിച്ച സമ്മാനത്തിൽ അമ്പരക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനിടെ താരത്തിന്റെ കയ്യിൽനിന്ന് വാച്ച് താഴെ വീണെങ്കിലും ഉടനടി അദ്ദേഹം അത് നിലത്ത് നിന്നെടുത്തു. ആരാധകനോടു നന്ദി പറഞ്ഞ ശേഷമാണ് ബ്രസീൽ താരം ടീം ബസിൽ കയറിപോയത്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിന്റെ മുൻ താരമാണു ഫാബിഞ്ഞോ. ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, എൻഗോളോ കാന്റെ എന്നിവരും അൽ ഇത്തിഹാദ് ടീമിലാണ് നിലവിൽ കളിക്കുന്നത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…