Kerala

കണ്ണൂരിൽ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരേ കല്ലേറ്; ജനൽച്ചില്ല് പൊട്ടി

കണ്ണൂര്‍ : കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരേ കല്ലേറ്. കാസര്‍ഗോഡു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. ഇന്ന് വൈകുന്നേരം 3.50 -ഓടെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു കല്ലേറുണ്ടായത്. സംഭവത്തിൽ ട്രെയിനിലെ സി- എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടി. ആര്‍പിഎഫ് സംഘമെത്തി പരിശോധന നടത്തി.

കഴിഞ്ഞദിവസങ്ങളിലും കണ്ണൂരിൽ ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് തുരന്തോ എക്‌സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലായിരുന്നു ഈ സംഭവം. ഇതിന് തലേദിവസം രാത്രി മൂന്ന് ട്രെയിനുകള്‍ക്ക് നേരേയാണ് കല്ലേറുണ്ടായത്.

തിരുവനന്തപുരം-മുംബൈ എല്‍.ടി.ടി. നേത്രാവതി എക്‌സ്പ്രസ്, മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എന്നിവയിൽ ഞായറാഴ്ച കണ്ണൂരിൽ വച്ച് കല്ലേറുണ്ടായി. അന്ന് തന്നെ കാസര്‍ഗോഡ് നീലശ്വേരത്തിനടുത്ത് ഓഖ-എറണാകുളം എക്‌സ്പ്രസിന് നേരേയും കല്ലേറുണ്ടായി .

Anandhu Ajitha

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

3 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

4 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

5 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

5 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

6 hours ago