കൊല്ലം: സിപിഎം സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ച് കൊല്ലം ജില്ലയിലെ പാർട്ടി സമ്മേളനങ്ങൾ. കരുനാഗപ്പള്ളിയിലെ സമ്മേളനങ്ങൾ കയ്യാങ്കളിയിലേക്കും വലിയ സംഘർഷങ്ങളിലേക്കും നീങ്ങിയിരുന്നു. ജില്ലയിലെ പത്തിൽ ഏഴ് ലോക്കൽ സമ്മേളനങ്ങളും കലാശിച്ചത് പൊരിഞ്ഞ തല്ലിലായിരുന്നു. പല സമ്മേളനങ്ങളും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഒരിടത്തും തെരഞ്ഞെടുപ്പിലേക്ക് പോകരുതെന്നും സമവായത്തിലൂടെ പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്നുമായിരുന്നു സിപിഎം സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശം. എന്നാൽ ചാത്തന്നൂരിൽ സമ്മേളനം വാശിയേറിയ തെരഞ്ഞെടുപ്പിലേക്ക് പോയി. സംസ്ഥാന നേതാക്കൾ ഇടപെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമവായ ചർച്ചയും പരാജയപ്പെട്ടതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജില്ലയിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം നടക്കുകയാണ്. പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെയും പരസ്യ പ്രസ്താവന നടത്തിയവർക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുമുണ്ട്.
അമ്പലപ്പുഴ ഏര്യാ സമ്മേളനം ഇന്ന് നടക്കുകയാണ്. ഈ സമ്മേളത്തിലേക്ക് സിപിഎം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരന് ക്ഷണമില്ല എന്നതും വിവാദമാകുകയാണ്. അദ്ദേഹത്തിന്റെ വീടിന് ഒരു കിലോമീറ്റെർ മാത്രം അകലെയാണ് സമ്മേളന നഗരി. പാർട്ടിയുമായുള്ള ജി സുധാകരന്റെ അകൽച്ച തുടരുന്നു എന്ന് തെളിയിക്കുകയാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്ന നടപടി. ഇത് ജില്ലയിൽ നിലനിൽക്കുന്ന രൂക്ഷമായ വിഭാഗീയതയുടെ തെളിവും കൂടിയാണ്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജി സുധാകരൻ സജീവമായിരുന്നില്ല എന്ന് എം എൽ എ എച്ച് സലാം പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ജില്ലയിലെ എസ് ഡി പി ഐ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് സലാമെന്നും പാർട്ടിയെ ഇസ്ലാമിക തീവ്രവാദ സംഘടനയായ എസ് ഡി പി ഐ യുടെ തൊഴുത്തിൽ കെട്ടുകയാണെന്നും ആരോപണം ഉയർന്നിരുന്നു. സലാമിന്റെ എസ് ഡി പി ഐ ബന്ധം പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് കാരണമായിരുന്നു.
ജി സുധാകരൻ അടക്കമുള്ള നേതാക്കൾ പാർട്ടിയിൽ നിന്നും അകലാനുള്ള കാരണം ഇതായിരുന്നു. തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ല എന്ന പരാതി എളമരം കമ്മീഷൻ അന്വേഷിക്കുകയും ജി സുധാകരൻ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വം വിഷയത്തിൽ അദ്ദേഹത്തെ താക്കീത് നൽകുകയും ചെയ്തിരുന്നു
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…