ആര്യ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സുകുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വില്ലന്‍ ഫഹദ് ഫാസില്‍. അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്ന ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘പുഷ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദിന്റെ വില്ലന്‍ കഥാപാത്രത്തിന് നായകനോളം പോന്ന റോള്‍ തന്നെയാണ് ഉള്ളത്.ഒരു ഒന്നൊന്നൊര കിടിലന്‍ വില്ലന്‍ ലുക്കുമായി തന്നെയാണ് താരം ക്യാരക്ടര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മേക്കോവര്‍ കണ്ടാല്‍ ആരും ഒന്ന് അമ്പരക്കുംവിധമുള്ള മുഖഭാവമാണ് ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്. ബന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായാണ് ഫഹദ് എത്തുന്നത്. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്റെ നായകവേഷം. 250 കോടി രൂപയുടെ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വമ്പന്‍ ഹിറ്റാകുമെന്ന കണക്കുകൂട്ടലിലാണ് താരപ്രേമികള്‍. 70 കോടി രൂപയാണ് അല്ലുഅര്‍ജുന്റെ പ്രതിഫലം.മൈത്ര മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറുമാണ് പുഷ്പയുടെ നിര്‍മാതാക്കള്‍. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…