ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് (Faizabad) റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ അയോദ്ധ്യ കന്റോണ്‍മെന്റ്. അയോധ്യ കന്റോൺമെന്റ് എന്നാണ് പുതിയ പേര്.കഴിഞ്ഞ മാസം തന്നെ യുപി സര്‍ക്കാര്‍ ഫൈസാബാദ് സ്റ്റേഷന്റ പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പ്.
2018ല്‍ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുകയും, അലഹബാദിനെ പ്രയാഗ്രാജ് എന്നാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വെ സ്റ്റേഷന്റെ പേരും മാറ്റാന്‍ യൂപി സര്‍ക്കാര്‍ തയ്യാറായത്. ഫൈസാബാദ് സ്റ്റേഷന്‍ ഇനി മുതല്‍ അയോധ്യ കന്റോൺമെന്റ് എന്നറിയപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും ചൊവ്വാഴ്ച ട്വീറ്റു ചെയ്തു.എവൈസി എന്നായിരിക്കും പുതിയ സ്റ്റേഷന്‍ കോഡ്. വടക്കന്‍ റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ ദീപക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അലഹബാദിന്റെ യഥാര്‍ത്ഥ പേര് പ്രയാഗ് എന്നായിരുന്നു. 1575ല്‍ അക്ബര്‍ ചക്രവര്‍ത്തി ഇലഹബാദ് എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു.
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…