Sunday, May 19, 2024
spot_img

ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്‍ ഇനിമുതല്‍ അയോധ്യ കന്റോണ്‍മെന്റ്‌ ; അറിയിപ്പുമായി റെയിൽവേ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് (Faizabad) റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ അയോദ്ധ്യ കന്റോണ്‍മെന്റ്. അയോധ്യ കന്റോൺമെന്റ് എന്നാണ് പുതിയ പേര്.കഴിഞ്ഞ മാസം തന്നെ യുപി സര്‍ക്കാര്‍ ഫൈസാബാദ് സ്റ്റേഷന്റ പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പ്.

2018ല്‍ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുകയും, അലഹബാദിനെ പ്രയാഗ്രാജ് എന്നാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വെ സ്റ്റേഷന്റെ പേരും മാറ്റാന്‍ യൂപി സര്‍ക്കാര്‍ തയ്യാറായത്. ഫൈസാബാദ് സ്റ്റേഷന്‍ ഇനി മുതല്‍ അയോധ്യ കന്റോൺമെന്റ് എന്നറിയപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും ചൊവ്വാഴ്ച ട്വീറ്റു ചെയ്തു.എവൈസി എന്നായിരിക്കും പുതിയ സ്റ്റേഷന്‍ കോഡ്. വടക്കന്‍ റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ ദീപക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അലഹബാദിന്റെ യഥാര്‍ത്ഥ പേര് പ്രയാഗ് എന്നായിരുന്നു. 1575ല്‍ അക്ബര്‍ ചക്രവര്‍ത്തി ഇലഹബാദ് എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു.

Related Articles

Latest Articles