Monday, May 6, 2024
spot_img

ഫൈസാബാദ്​ റെയില്‍വേ സ്റ്റേഷന്‍ ഇനി അയോധ്യാ കാണ്ഡ്; പേര് മാറ്റി യോഗി സര്‍ക്കാര്‍

ലഖ്​നൗ: ഫൈസാബാദ്​ റെയില്‍വേ സ്​റ്റേഷന്‍റെ (Railway Station) പേര്​ അയോധ്യകാന്ത് എന്നാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ്​ ഇക്കാര്യം അറിയിച്ചത്. 2018ല്‍ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുകയും, അലഹബാദിനെ പ്രയാഗ്രാജ് എന്നാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വെ സ്റ്റേഷന്റെ പേരും മാറ്റാന്‍ യൂപി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മുൻപ് നൂറ്റാണ്ടിന്റെ പഴക്കമുള്ള മുഗല്‍സരായ് റെയില്‍വേ സ്‌റ്റേഷന് അന്ന് ആര്‍.എസ്.എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായ്‌യുടെ പേരും നൽകിയിരിന്നു. സ്വാതന്ത്ര സമര ചരിത്രത്തിലെ പ്രധാന നഗരമാണ് അലഹബാദ് എന്ന പ്രയാഗ്രാജ്. ഗംഗയും, യുമനയുടെയും സംഗമ ഭൂമികൂടിയായതിനാല്‍ പുണ്യ സ്ഥലം കൂടിയാണിത്. അലഹബാദിന്റെ യഥാര്‍ത്ഥ പേര് പ്രയാഗ് എന്നായിരുന്നു. 1575ല്‍ അക്ബര്‍ ചക്രവര്‍ത്തി ഇലഹബാദ് എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു.

Related Articles

Latest Articles